ആർ ജെ ഡി നേതാവും ബിഹാറിലെ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവിന്റെ വാഹനവ്യൂഹത്തിലേക്ക് ട്രെക്ക് ഇടിച്ച് കയറി. മാധേപുരയിൽ നിന്ന് പട്നയിലേക്ക് ഒരു പരിപാടി കഴിഞ്ഞ് തിരികെ വരുന്നതിനിടയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ നിന്ന് തേജസ്വി രക്ഷപ്പെട്ടെങ്കിലും സുരക്ഷാ ചുമതലയുള്ള മൂന്ന് ഉദ്യോഗസ്ഥർക്ക് അപകടത്തിൽ പരിക്കേറ്റു.
വൈശാലി ജില്ലയിൽ ഗോരൗലിന് സമീപത്തായി ദേശീയ പാത 22ല്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. നിർത്തിയിട്ടിരുന്ന കാറിലേക്കാണ് ട്രെക്ക് ഇടിച്ച് കയറിയത്. വാഹന വ്യൂഹത്തിലെ മൂന്ന് വാഹനങ്ങളാണ് ട്രെക്ക് ഇടിച്ച് തെറിപ്പിച്ചു. പട്നയിലേക്ക് മടങ്ങുംവഴി ചായ കുടിക്കാനായി വാഹനം നിർത്തിയ സമയത്താണ് അപകടമുണ്ടായത്.

