പള്ളിയുടെ കീഴിലുള്ള റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ തദ്ദേശീയ ഗോത്രവര്‍ഗക്കാരായ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ മാപ്പുപറഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ. കാനഡയില്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പ് അടച്ചുപൂട്ടിയ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ നിലനിന്ന ഭാഗത്തുനിന്ന് നിരവധി കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. വിവിധ ഗോത്ര വിഭാഗങ്ങളില്‍ പെട്ടവരുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമായിരുന്നു മാര്‍പാപ്പയുടെ മാപ്പപേക്ഷ. ഈ വര്‍ഷം ജൂലൈയില്‍ കാനഡ സന്ദര്‍ശിക്കാമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
ബ്രിട്ടീഷ് കൊളംബിയയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നവയായിരുന്നു ഈ സ്‌കൂളുകള്‍. കുട്ടികളോട് വളരെ മോശമായി പെരുമാറിയിരുന്ന സ്‌കൂളുകള്‍ പീഡനകേന്ദ്രങ്ങള്‍ കൂടിയായിരുന്നു. ഇങ്ങനെ പിടിച്ചുകൊണ്ടുവന്ന കുട്ടികളില്‍ ആയിരക്കണക്കിനു പേര്‍ വീടുകളില്‍ തിരിച്ചെത്തിയിട്ടില്ലെന്ന് 2008ല്‍ ഈ പീഡനകേന്ദ്രങ്ങളെ കുറിച്ച് അന്വേഷിച്ച സമിതി കണ്ടെത്തിയിരുന്നു.
English summary; Tribal children in schools under the church Tortured Incident; Pope Francis apologizes
You may also like this video;