Site iconSite icon Janayugom Online

ആദിവാസി പെൺകുട്ടിക്ക് നേരെ കൂട്ടബലാത്സംഗം

പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിൽ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെൺകുട്ടിക്ക് നേരെ കൂട്ടബലാത്സംഗം. ഒരു ഗ്രാമീണ മേളയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ അഞ്ച് പേര്‍ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി പൊലീസ് അറിയിച്ചു.

വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ ഒപ്പം കാമുകനുമുണ്ടായിരുന്നു. അഞ്ച് പേർ ചേർന്ന് പെൺകുട്ടിയുടെ കാമുകനെ മർദിക്കുകയും പിന്നീട് അടുത്തുള്ള നദിക്കരയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ബലാത്സംഗത്തിനിരയായ പെൺകുട്ടി ചികിത്സയിലാണെന്നും പ്രതിയുടെ രേഖാചിത്രങ്ങൾ വരയ്ക്കാൻ പൊലീസ് സഹായം തേടുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Eng­lish sum­ma­ry; Trib­al Girl Gang-Raped in Ben­gal’s Santiniketan

You may also like this video;

YouTube video player
Exit mobile version