Site icon Janayugom Online

പാര്‍ലമെന്റ് മന്ദിരോദ്ഘാടനത്തിനെതിരെ ആദിവാസി സംഘടനകള്‍ ;രാജ്യത്തെ മുഴുവന്‍ ദളിതരെയും അപമാനിക്കുന്നതിനു തുല്യമെന്ന്

രാഷ്ട്രപതി ദ്രൗപതി മൂര്‍മുവിനെ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ അനുവദിക്കാത്തക് മുഴുവന്‍ ദളിതരെയും അപമാനിക്കുന്നതിന് തുല്യമാണെന്നു ദളിത് സമൂഹം. ഇതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളും രംഗത്തു വന്നിട്ടുണ്ട്. 

ആദ്യമായാണ് ദളിത് വിഭാഗത്തില്‍ നിന്ന് രാഷ്ട്രപതിയുണ്ടാകുന്നത്. നമുക്ക് വനിതാ രാഷ്ട്രപതിയാണുള്ളത്. പ്രധാനമന്ത്രി പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യുന്നത് ആദിവാസികളെയും വനിതകളെയും അപമാനിക്കുന്നതിന് തുല്യമാണ്. പാര്‍ലമെന്റിന്റെ അഭിവാജ്യ ഘടകമാണ് രാഷ്ട്രപതി.

പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതിയാണ് ആദിവാസി കോണ്‍ഗ്രസ് അധ്യക്ഷന്‍ ശിവാജിറാവു മോഖേ. അഭിപ്രായപ്പെട്ടു.തങ്ങള്‍ ദളിത് വിഭാഗമായത് കൊണ്ടാണോ ഇങ്ങനെ ചെയ്യുന്നതെന്ന്‌ തങ്ങള്‍ക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനെതിരെ രാജ്യവ്യാാപകമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും മോഖേ പറഞ്ഞു.

ഞങ്ങള്‍ക്ക് രാഷ്ട്രപതിയാണ് പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യേണ്ടത്. അല്ലാതെ പ്രധാനമന്ത്രിയല്ല. പാര്‍ലമെന്റ് ഉദ്ഘാടനം നടത്താന്‍ രാഷ്ട്രപതിയെ ക്ഷണിക്കാന്‍ പ്രധാനമന്ത്രിക്ക് ഇപ്പോഴും സമയമുണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റ് മന്ദിരോദ്ഘാടനം ബഹിഷികരിച്ചിട്ടുണ്ട്. 

സിപിഐ,സിപിഐ(എം),കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ , ജെഡിയു, ആംആദ്മി പാര്‍ട്ടി, എന്‍സിപി ശിവസേന (യു.ബി.ടി), സമാജ്‌വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍,മുസ്‌ലിം ലീഗ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, നാഷണല്‍ കോണ്‍ഫറന്‍സ്, കേരള കോണ്‍ഗ്രസ് (മാണി), ആര്‍എസ്പി , വിടുതലൈ ചിരുതൈകള്‍ കച്ചി, എംഡിഎംകെ , രാഷ്ട്രീയ ലോക്ദള്‍ എന്നീ പാര്‍ട്ടികളാണ് പാര്‍ലമെന്റ് മന്ദിരം ബഹിഷ്‌കരിക്കുന്ന പ്രസ്താവനയിറക്കിയത്.

Eng­lish Summary:
Trib­al orga­ni­za­tions against the inau­gu­ra­tion of the Par­lia­ment build­ing; that it is equal to insult­ing the entire Dal­its of the country.

You may also like this video:

Exit mobile version