Site iconSite icon Janayugom Online

റോഡില്ല: ആംബുലന്‍സിലെത്തിക്കാന്‍ സ്ട്രെക്ചറില്‍ കൊണ്ടുപോകുന്നതിനിടെ പ്രസവിച്ച് ആദിവാസി യുവതി

kunjkunj

ആംബുലന്‍സിലെ സ്ട്രെക്ചറില്‍ പ്രസവിച്ച് ആദിവാസി യുവതി. ആന്ധ്രപ്രദേശ് ശ്രീകകുലം ജില്ലയിലെ ആദിവാസിയായ യുവതിയാണ് ആംബുലന്‍സിലെത്തിക്കാന്‍ കൊണ്ടുപോകുന്നതിനിടെ സ്ട്രെക്ചറില്‍ പ്രസവിച്ചത്.

ഞായറാഴ്ചയാണ് ഗുഡ ഗ്രാമത്തിലെ കേരസിങ്കിയിലുള്ള നിര്‍മ്മല എന്ന യുവതിയ്ക്ക് പ്രസവവേദനയുണ്ടായത്. ഇവരുടെ ഏറ്റവും അടുത്തുള്ള ആശുപത്രി തന്നെ ഗ്രാമത്തിന് വെളിയിലാണുള്ളത്. റോഡില്ലാത്തതിനാല്‍ ഗ്രാമത്തിന്റെ പുറത്താണ് ആംബുലന്‍സ് നിര്‍ത്തിയത്. തുടര്‍ന്ന് ആംബുലന്‍സിനടുത്തേയ്ക്ക് സ്ട്രെക്ചറില്‍ കൊണ്ടുപോകവെ യുവതിയ്ക്ക് പ്രസവവേദന വരികയായിരുന്നു. തുടര്‍ന്ന് പ്രസവിച്ച നിര്‍മ്മലയെ ആശുപത്രിയില്‍ എത്തിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

ഈ ഗ്രാമത്തില്‍ റോഡ് ഉള്‍പ്പെടെയുള്ള യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളുമില്ല. ഇത് ആന്ധ്രപ്രദേശിലെ ആദിവാസി ഊരുകളുടെ ശോചനീയാവസ്ഥ വെളിപ്പെടുത്തുന്ന മറ്റൊരു സംഭവമായി ഇത് മാറിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

നേരത്തെയും ഇത്തരം സംഭവങ്ങള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതായാണ് വിവരങ്ങള്‍. രോഗികള്‍ ഉള്‍പ്പെടെയുള്ളവരെയും ചുമന്നുകൊണ്ട് ഗ്രാമത്തിനു പുറത്ത് എത്തിച്ചാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകാറുള്ളതെന്നും പ്രദേശവാസികള്‍ പറയുന്നു.

Eng­lish Sum­ma­ry: Trib­al woman gives birth while being trans­port­ed to an ambulance

You may like this video also

Exit mobile version