Site iconSite icon Janayugom Online

മന്ത്രി കെ രാധാകൃഷ്ണന്റെ ഇടപെടല്‍; കാന്‍സര്‍ ബാധിച്ച ആദിവാസി സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റി

ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലെ ചമ്പക്കാട് ആദിവാസികോളനിയില്‍ നിന്നും ക്യാന്‍സര്‍ രോഗം ബാധിച്ച് അവശനിലയില്‍ കഴിഞ്ഞിരുന്ന സ്ത്രീയെ പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ നിര്‍ദ്ദേശ പ്രകാരം വീട്ടില്‍ നിന്നൂം പട്ടികവര്‍ഗ്ഗ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ആശുപത്രിയിലേക്ക് മാറ്റി. ചമ്പക്കാട് ആദിവാസി കോളനിയിലെ ബിജുവിന്റെ ഭാര്യ വിജയായാണ് ബ്രസ്റ്റ് ക്യാന്‍സര്‍ ബാധിച്ച് വൃണമായി വീടിനുള്ളില്‍ തന്നെ കഴിഞ്ഞത്. കാന്തല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ ചമ്പക്കാട് ആദിവാസി ഊര് ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലാണ് വാഹന ഗതാഗാതവും വൈദ|തിയും എത്തിചേരാത്ത കോളനിയാണ് ഇവിടെ നിന്നാണ് പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം അടിമാലിയില്‍ നിന്നും ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ വനത്തിനുള്ളിലൂടെ മറയൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്

ഒരു വര്‍ഷം മുന്‍പാണ് വിജയക്ക് രോഗം സ്ഥിതീകരിച്ചത് പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു. ഓപ്പറേഷന്‍ ചെയ്യാനുള്ള വിമുഖത കാരണവും കോട്ടയം മെഡിക്കല്‍ കോളേജിലെ അപരിചത്വവും കാരണം കാടിനുള്ളില്‍ നിന്നും എത്തിയ ഇവര്‍ മടിങ്ങി പോകൂക ആയിരുന്നു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും ഉദുമലപേട്ട സര്‍ക്കാര്‍ ആശുപത്രിയിലാണ് ചികിത്സ തേടിയത്.

കഴിഞ്ഞ ആഴ്ച്ച തികച്ചും അവശനിലയിലായതിനെ തുടര്‍ന്ന് വനം വകുപ്പില്‍ നിന്നും ചികിത്സാ സഹായത്തിനായി ഇരുപതിനായിരം രൂപ അനുവദിക്കുകയും അതിനെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സക്കായി എത്തിയെങ്കിലും പ്രഥമിക പരിശോധനകള്‍ക്ക് ശേഷം തിരികെ ചമ്പക്കാട് കോളനിയിലേക്ക് മടങ്ങി എത്തി. കൂടുതല്‍ അവശതയില്‍ ആയെങ്കിലും വിജയയും വീട്ടുകാരും ആശുപത്രിയിലേക്ക് പോകുന്നതിന് വിമുഖത തുടരുക ആയിരുന്നു. വനം വകുപ്പിലെ ഉദ്യോഗസ്ഥര്‍ പട്ടികവര്‍ഗ്ഗ വകുപ്പിന്റെ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും മറയൂര്‍ പഞ്ചായത്തിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിനെ കോളനിയിലെത്തിച്ച് വൃണം സ്റ്റെറിലൈസ് ചെയ്യ്തു മടങ്ങി. പിന്നീട് വിവരം അറിഞ്ഞ പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി കെ രാധാകൃഷണന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ആംബുലന്‍സുമായി എത്തിയ പട്ടിക വര്‍ഗ്ഗവകുപ്പിലെ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലേക്ക് മാറ്റിയത് .

Eng­lish Summary:Minister K Rad­hakr­ish­nan’s inter­ven­tion; A trib­al woman suf­fer­ing from can­cer was shift­ed to the hospital
You may also like this video

Exit mobile version