Site iconSite icon Janayugom Online

ആദിവാസികളെ പ്രദര്‍ശന വസ്തുക്കളാക്കി: ഛത്തീസ്ഗഢ് സര്‍ക്കാരിനെതിരെ വിമര്‍ശനം

ഛത്തീസ്ഗഡിൽ ആദിവാസികളെ പ്രദർശനവസ്തുക്കളാക്കി ആഘോഷിച്ച് സംസ്ഥാന സ്ഥാപകദിന പരിപാടി. റായ്പൂരിലെ സയൻസ് കോളജില്‍ ബെെഗാ ഗോത്ര വര്‍ഗക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ട് സംഘടിപ്പിച്ച പരിപാടിയാണ് വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയത്. 

ഗോത്രവർഗക്കാരുടെ ജീവിതശൈലി, ഭക്ഷണശീലങ്ങൾ, നൃത്തരൂപങ്ങൾ, ഉത്സവങ്ങൾ എന്നിവ എടുത്തുകാട്ടുന്നതായിരുന്നു പ്രദര്‍ശനം. പരിപാടിയിൽ എത്തിയ പ്രമുഖർ ഇവര്‍ക്കൊപ്പം സെൽഫിയെടുക്കുകയും ചെയ്തു. ഇത് ചൂണ്ടിക്കാട്ടി നിരവധി പ്രമുഖരാണ് ഛത്തീസ്ഗഡ് സര്‍ക്കാരിനെതിരെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഈ നടപടി തികച്ചും അധാർമ്മികമായിരുന്നുവെന്ന് ഗോത്ര വിഭാഗക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന നരേഷ് ബിശ്വാസ് പറയുന്നു. 

ആചാരങ്ങളുടെയോ ഉത്സവങ്ങളുടെയോ ഭാഗമായാണ് ഗോത്രവർഗക്കാർ നൃത്തം ചെയ്യുന്നത്, കാഴ്ചക്കാർക്ക് വേണ്ടിയല്ല. ബെെഗ ഗോത്രം നശിച്ചുകൊണ്ടിരിക്കുകയാണ്. ഇവരെ സംരക്ഷിക്കാതെ കാഴ്ചവസ്തുക്കളാക്കുകയാണ്. ഇത്തരം പ്രദർശനങ്ങൾക്കായി കോടിക്കണക്കിന് രൂപയാണ് സർക്കാർ മുടക്കുന്നത്. എന്നാല്‍ വെള്ളം, ഭൂമി, വീട് തുടങ്ങി ഇവര്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങള്‍ക്കു നേരെ സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണെന്ന് പുരാവസ്തു ഗവേഷകൻ ബിനു ഠാക്കൂർ പറഞ്ഞു. 

Eng­lish Sum­ma­ry : trib­als show­cased in chattisgarh

You may also like this video :

Exit mobile version