അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ സംസ്കാരച്ചടങ്ങുകൾ ഇന്ന് നടക്കും. രാവിലെ 8 മണിയോടെ കടവന്ത്രയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വച്ചു. പന്ത്രണ്ടുമണി വരെ അവിടെ പൊതുദർശനമുണ്ടാകും. ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. ഇന്നലെ രാത്രി തന്നെ അമൃതാഹോസ്പിറ്റലിൽ നിന്നും പള്ളിക്കരയിലെ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിച്ചിരുന്നു.
കൊച്ചി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിച്ചു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെ തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു.
English Summary: tribute to director siddique
You may also like this video