Site iconSite icon Janayugom Online

മലയാളത്തിലെ ആദ്യ നായിക പി കെ റോസിയ്ക്ക് ആദരം: ഡൂഡിളുമായി ഗൂഗിളും

P K RosyP K Rosy

മലയാള സിനിമയുടെ ആദ്യ നായികാ സാന്നിദ്ധ്യമായ പി കെ റോസിയ്ക്ക് ആദരമര്‍പ്പിച്ച് ഡൂഡിളിറക്കി, ഗൂഗിളും. പി.കെ റോസിയുടെ 120ാം ജന്മവാര്‍ഷിക ദിനത്തിലാണ് ഗൂഗിള്‍ ഡൂഡിളിറക്കിയത്. 1903 ഫെബ്രുവരി പത്തിനാണ് രാജമ്മ എന്ന പി കെ റോസി ജനിച്ചത്. തിരുവനന്തപുരം സ്വദേശിനിയായ പി കെ റോസി, ജെ.സി. ഡാനിയൽ സംവിധാനം ചെയ്ത ആദ്യമലയാള ചലച്ചിത്രമായ വി​ഗതകുമാരനിലൂടെയാണ് സിനിമാ രംഗത്തേയ്ക്ക് കടന്നുവന്നത്. 

സ്ത്രീകൾ പൊതുരംഗത്ത് കടന്നുവരാത്ത കാലത്താണ് പി കെ റോസി, ചലച്ചിത്ര ലോകത്തേക്ക് രംഗപ്രവേശം നടത്തുന്നത്. സരോജം എന്ന നായികാ കഥാപാത്രത്തെയാണ് പി കെ റോസി വി​ഗതകുമാരനിൽ അവതരിപ്പിച്ചിരിക്കുന്നത്. ദളിത്, ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുവന്ന പി കെ റോസി, സിനിമയിലെ സവർണ്ണ കഥാപാത്രമായാണ് അഭിനയിച്ചത്. സവര്‍ണ ജാതിക്കാരിയായി കീഴ്ജാതിക്കാരി അഭിനയിച്ചു എന്ന കാരണത്താല്‍ നായിക സ്ക്രീനില്‍ വന്നപ്പോഴൊക്കെ കാണികൾ കൂവുകയും ചെരിപ്പ് വലിച്ചെറിയുകയും ചെയ്തു. സവര്‍ണര്‍ അവരെ ഭ്രഷ്ട് കല്‍പ്പിച്ച് നാടുകടത്തി. പരസ്യമായി അവരെ വിവസ്ത്രയാക്കിയെന്നുവരെ വാര്‍ത്തകള്‍ വന്നിരുന്നു.

പില്‍ക്കാലത്താണ് മലയാള സിനിമയുടെ പിറവിയ്ക്ക് കാരണഭൂതനായ ജെ സി ഡാനിയേലിന്റെ പേരിനൊപ്പം മലയാളത്തിലെ ആദ്യ നായികയായ പി.കെ റോസിയുടെ പേരും കേരളീയ പൊതുസമൂഹം അംഗീകരിച്ചത്. 

Eng­lish Sum­ma­ry: Trib­ute to Malay­alam’s first hero­ine PK Rosy: Google with doodle

You may also like this video

Exit mobile version