ച്യൂയിംഗം തൊണ്ടയിൽ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തിയ യുവാക്കളെ തേടി അഭിനന്ദന പ്രവാഹമാണ് പള്ളിക്കരയിലേക്ക് എത്തിച്ചേരുന്നത്. പള്ളിക്കര സുബിൻ ഇസ്ലം മദ്രസയ്ക്ക് സമീപത് തിങ്കളാഴ്ച്ച വൈകീട്ട് ആണ് സംഭവം നടന്നത്. കടയിൽ നിന്ന് ച്യൂയിംഗം വാങ്ങി വായിൽ ഇട്ട് സൈക്കളിൽ വരുകയായിരുന്ന കുട്ടി അബദ്ധത്തിൽ ച്യൂയിംഗം വിഴുങ്ങിയതിനെ തുടർന്ന് തൊണ്ടയിൽ കുടുങ്ങി അസ്വസ്ഥത പ്രകടപ്പിച്ച് സമീപത്ത് സംസാരിച്ച് നിൽക്കുകയായിരുന്ന മൂന്ന് യുവാകളോട് പറയുകയും ചെയ്തു.
തുടർന്ന് കുട്ടിയെ വയറിൽ അമർത്തി പുറത്ത് തട്ടിയതോടെ ച്യൂയിംഗം പുറത്ത് പോവുകയും ചെയ്തു. ഇസ്മയിൽ കെ വി, ജാഫർ ‚നിയാസ് എന്നിവരുടെ സമയോജിതമായ ഇടപെടൽ ആണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്. പള്ളിക്കര സ്വദേശികളായ ഷൗക്കത്തിന്റെയും ഫരീദയുടെയും മകളായ ഫാത്തിമ( 8) ആണ് അപകടത്തിൽപ്പെട്ടത്.സംഭവം വാർത്ത ആയതോടുകൂടി യുവാക്കളുടെ രക്ഷാപ്രവർത്തനവും പേരു കേട്ടു . ബുധനാഴ്ച രാവിലെ മുതൽ മാധ്യമങ്ങൾ അടക്കം യുവാക്കളെയും അപകടത്തിൽപ്പെട്ട കുട്ടിയെയും തേടി പള്ളിക്കര എന്ന ഗ്രാമത്തിലേക്ക് ഒഴുകിയെത്തി. ഒപ്പം നാടിന്റെ നാനാ ഭാഗത്തുനിന്നും പലരുടെയും ഫോൺവിളിയും അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ട് . പ്രാഥമിക ശുശ്രൂഷ നൽകുന്നതിന് പഠിച്ചിട്ടില്ല എങ്കിലും വീഡിയോകളിലൂടെ കണ്ട പരിചയത്തിൽ ആണ് രക്ഷാപ്രവർത്തനം നടത്തിയത് എന്ന യുവാക്കൾ പറഞ്ഞു. വിദേശത്ത് ആയിരുന്ന ഇസ്മയിലും നിയാസും രണ്ട് ആഴ്ചകൾക്ക് മുമ്പാണ് നാട്ടിലെത്തിയത് . ജാഫർ നാട്ടിൽ തന്നെ ഇലക്ട്രിക് പണിയും ആണ്

