പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച 38കാരനായ പിതാവിനെതിരെ കേസെടുത്ത് ത്രിച്ചി പൊലീസ്. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പ്രതി ഒളിവിലാണെന്നാണ് അധികൃതര്‍ അറിയിച്ചത്.
മാർച്ച് മൂന്ന് വ്യാഴാഴ്ചയാണ് കുട്ടിയുടെ അമ്മ ഭർത്താവിനെതിരെ ലാൽഗുഡി ഓൾ വനിതാ പൊലീസിൽ പരാതി നൽകിയത്. ചൊവ്വാഴ്ച ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ മകളെ തടഞ്ഞുനിർത്തുന്നതും ഭർത്താവ് ലൈംഗികമായി പീഡിപ്പിക്കുന്നതും കണ്ടാതായി പരാതിയില്‍ പറയുന്നു. ഇവര്‍ ബഹളം വച്ചതോടെയാണ് പ്രതി ഓടി രക്ഷപ്പെട്ടത്.
പിതാവ് തന്നെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായും ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി പിന്നീട് സമ്മതിച്ചിരുന്നു. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, പോക്‌സോ , 5 (1) (എൻ), 6, ഐപിസി 351, 506 (I) എന്നിവ പ്രകാരം കേസെടുത്തു. പ്രതിക്കായുള്ള അന്വേഷണം നടന്നുവരുകയാണെന്നും പൊലീസ് പറഞ്ഞു.
english summary; Trichy police file case on father for sexually assaulting minor daughter
you may also like this video;