പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെ അജ്ഞാതര്‍ വെടിവച്ച് കൊന്നു. മുർഷിദാബാദിലെ പാർട്ടി ജനറൽ സെക്രട്ടറി സത്യൻ ചൗധരിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ബഹറാംപൂരിലായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം ചൗധരിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
English Summary: Trinamool Congress leader shot dead
You may also like this video