Site iconSite icon Janayugom Online

സർവകക്ഷി സംഘത്തിൽ തൃണമൂൽ കോൺഗ്രസ് പ്രതിനിധിയെ അയക്കില്ല; മമത ബാനർജി

പാകിസ്താൻ നടത്തുന്ന ഭീകരതയെ തുറന്നുകാട്ടാൻ ലോകരാജ്യങ്ങൾ സന്ദർശിക്കുന്ന കേന്ദ്ര സർക്കാർ പ്രതിനിധി സംഘത്തിലേക്ക് തൃണമൂൽ കോൺഗ്രസ് അംഗത്തെ അയക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. യൂസഫ് പത്താനെയാണ് കേന്ദ്ര സർക്കാർ സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഈ നീക്കം പാർട്ടി നേതൃസംഘത്തെ അറിയിക്കാതെ നടന്നതായി മമത ബാനർജി ആരോപിച്ചു. പാർട്ടിയോട് ചോദിക്കാതെ ഏകപക്ഷീയമായി തീരുമാനമെടുത്തതിൽ പ്രതിഷേധിച്ചാണ് തൃണമൂൽ കോൺഗ്രസ് തങ്ങളുടെ പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.

അതേസമയം, ഭീകരതയ്ക്കെതിരായ പോരാട്ടത്തിനിടയിലും സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. പാക് ഭീകരത തുറന്നുകാട്ടാനുള്ള കേന്ദ്ര സർക്കാരിന്റെ വിദേശ പര്യടന സംഘത്തിലേക്ക് കോൺഗ്രസ് നിർദ്ദേശിക്കാത്ത ശശി തരൂരിനെ ഉൾപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് കാരണം. എന്നാൽ ഈ വിഷയത്തിൽ കൂടുതൽ വിവാദത്തിലേക്ക് പോകുന്നത് ഗുണം ചെയ്യില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

Exit mobile version