Site icon Janayugom Online

ത്രിപുരയില്‍ ബിജെപിക്കും,കോണ്‍ഗ്രസിനും ഭീഷണി ഉയര്‍ത്തി  തൃണമൂല്‍

ബംഗാളിനു പിന്നാലെ ബിജെപി ഭരിക്കുന്ന ത്രിപുരയിലും തൃണമൂല്‍ കോണ്‍ഗ്രസിനെ സ്വാധീന ശക്തിയാകുവാന്‍ മമത ബാനര്‍ജി അതിനായി കോണ്‍ഗ്രസിനും,ബിജെപിക്കും ഒരുപോലെ തലവേദന സൃഷ്ടിച്ചിരിക്കുന്നു. ത്രിപുരയാണ് ബംഗാളിന് ശേഷം മമത ബാനര്‍ജി കോട്ടയായി കാണുന്നത്. ഇവിടെ 30 ബിജെപി-കോണ്‍ഗ്രസ് നേതാക്കളാണ് ടിഎംസിയില്‍ ചേര്‍ന്നിരിക്കുന്നത്. തൃണമൂല്‍ 20 ശതമാനമായി വോട്ട് ഉയര്‍ത്താനുള്ള പ്ലാനിലാണ്. ബിജെപിയില്‍ നിന്ന് നേതാക്കള്‍ വരുന്നു എന്നത് തന്നെ തൃണമൂല്‍ വലിയ തരത്തിലാണ് സ്വാഗതംചെയ്യുന്നത്.. മമത കൃത്യമായ ചുവടുവെപ്പോടെയാണ് ത്രിപുരയില്‍ ഇറങ്ങിയത്. ഐ പാക്ക് ടീമിനെ വീട്ടുതടങ്കലിലാക്കുന്നു. പിന്നാലെ ഏറ്റവും ശക്തമായ ടീമിനെ ഇവരെ പുറത്തിറക്കാനായി അയക്കുന്നു. പിന്നീട് അഭിഷേക് ബാനര്‍ജി എത്തുന്നു. ഇതെല്ലാം തന്ത്രപരമായി മമത നടപ്പാക്കുന്നതാണ്. അതിന്റെ ഫലമാണ് ഇപ്പോള്‍ കണ്ടിരിക്കുന്നത്.ബിജെപിയുടെ കോട്ട പൊളിയുന്നു എന്ന സൂചന കൃത്യമായി നല്‍കുന്നതാണ് നേതാക്കളുടെ കൂറുമാറ്റം. ഇനിയും നേതാക്കളുടെ വലിയൊരു നിര കൂറുമാറാനായി കാത്തിരിക്കുകയാണ്. ബിപ്ലവ് ദേബിന്റെ കീഴില്‍ ഈ നേതാക്കളെല്ലാം അവഗണിക്കപ്പെട്ടിരിക്കുകയാണ്.

ഇവര്‍ക്ക് ഇനി ബിജെപിയില്‍ റോളുണ്ടാവില്ല എന്നതിനെ തുടര്‍ന്നാണ് മാറ്റം. അതേസമയം ത്രിപുരയില്‍ കേന്ദ്ര നേതൃത്വം ഇപ്പോള്‍ വലിയ പ്രതീക്ഷ വെക്കുന്നില്ല. പ്രധാന കാരണം മുഖ്യമന്ത്രിയുടെ തന്നെ ജനപ്രീതിയില്ലായ്മയാണ്. അടുത്തിടെ നടന്ന ഒരു വധശ്രമം ബിപ്ലവ് ദേബിന് സഹതാപ തരംഗം ഉണ്ടാക്കി കൊടുക്കുമെന്ന് കരുതിയെങ്കിലും അതും ഉണ്ടായിട്ടില്ല. കൂടെയുള്ള സഖ്യകക്ഷിയെ ആദിവാസികളും കൈവിട്ടിരിക്കുകയാണ്. ത്രിപുരയില്‍ ബിജെപിക്ക് പരിഹാര ഫോര്‍മുലയൊന്നുമില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും മുന്നില്‍ ബിപ്ലവ് മാത്രമാണ് ആകെയുള്ള ഓപ്ഷന്‍. അധിക നേതാക്കളും മറ്റ് പാര്‍ട്ടികളില്‍ നിന്ന് വന്നതാണ്. ഇവര്‍ക്കൊന്നും മുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ അമിത് ഷായ്ക്ക് താല്‍പര്യമില്ല. കൂറുമാറി വന്നവര്‍ക്ക് മുഖ്യമന്ത്രി പദം അങ്ങനെ കൊടുക്കാറുമില്ല. അസമില്‍ ഹിമന്ത ബിശ്വ ശര്‍മയെ മുഖ്യമന്ത്രിയാക്കിയത് മാത്രമാണ് ഒരു മാറ്റം. എന്നാല്‍ ഹിമന്തയെ പോലൊരു വലിയ നേതാവിന് പകരം വെക്കാന്‍ ബിജെപിയില്‍ മറ്റൊരു നേതാവില്ല.

ഈ സാഹചര്യത്തില്‍ ത്രിപുരയില്‍ അടക്കം മാറ്റം വരുമെന്നാണ് സൂചന. ത്രിപുര യൂത്ത് കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റ് ശന്തനു സാഹ ടിഎംസിയില്‍ ചേര്‍ന്നിരിക്കുകയാണ്. ബിജെപിക്കെതിരെ ഒറ്റക്കെട്ട പോരാട്ടമാണ് വേണമെന്ന് സാഹ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജനങ്ങളുടെ വിശ്വാസം തിരിച്ചടിക്കാനാവും പ്രാധാന്യം. അതേസമയം ബിജെപി പരസ്യ പ്രകടനത്തിരൈ കടുത്ത പരാമര്‍ശങ്ങളാണ് ബിപ്ലവ് ദേബിനെതിരെ പ്രതിപക്ഷത്ത് നിന്നുണ്ടാവുന്നുണ്ട്. അതേസമയം പ്രതിപക്ഷത്തെ തീര്‍ത്തും ഇല്ലാതാക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് തൃണമൂല്‍ ആരോപിച്ചു. അതേസമയം അപ്രതീക്ഷിതമായി വരുന്നുവരെ എന്ത് ചെയ്യണമെന്ന് തീരുാനിച്ചിട്ടില്ല. ബിജെപിക്ക് തൃണമൂലില്‍ കരുത്തില്ലെന്നാണ് ഇവര്‍ ആരോപിക്കുന്നത്. അതേസമയം കോണ്‍ഗ്രസില്‍ നിന്ന് പ്രമുഖ നേതാക്കള്‍ പോയത് പ്രതിപക്ഷ ഐക്യത്തെ ബാധിക്കാനാണ് സാധ്യത.

ത്രിപുരയില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ സഖ്യമാകാമെന്ന് നേരത്തെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ മമതയോട് ആവശ്യപ്പെട്ടതാണ്. മമതയെ സഖ്യത്തിനായി ക്ഷണിക്കുകയും നേതാക്കള്‍ ചെയ്തിരുന്നു. എന്നാല്‍ മമത ഇതുവരെ ത്രിപുരയില്‍ ചേരാനുള്ള ആഗ്രഹം കാണിച്ചിട്ടില്ല. മമതയുടെ ദേശീയ നീക്കം കോണ്‍ഗ്രസിനെ വലിയ നഷ്ടത്തിലേക്ക് നയിക്കുമെന്ന് നേതാക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മമത കോണ്‍ഗ്രസില്‍ നിന്നുള്ള കൂറുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് പരാതി. രാഹുല്‍ ഗാന്ധി ഇപ്പോഴും മമതയെ പൂര്‍ണമായി അംഗീകരിച്ചിട്ടില്ല. പ്രധാന കാരണം രാഹുലിന്റെ പ്രതിപക്ഷ നേതാവ് എന്ന മോഹത്തിന് മമത ഭീഷണിയാണ്. അതേസമയം രാഹുലിന് ലഭിക്കുന്ന പിന്തുണയും വിശ്വാസ്യതയും കൂടുതലായി മമതയ്ക്ക് ലഭിക്കും. അവര്‍ ദില്ലിയിലേക്ക് വന്നതും പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ചതും വലിയ ഇംപാക്ടുണ്ടാക്കിയിരുന്നു. മമതയുടെ ആധിപത്യം കുറയ്ക്കാന്‍ കൂടിയാണ് സോണിയാ ഗാന്ധി ഈ മാസം ഇരുപതിന് പ്രതിപക്ഷ യോഗം വിളിച്ചത്. മമതയുമായി അടുക്കണോ അതോ വിട്ടുനില്‍ക്കണോ എന്ന ആശയക്കുഴപ്പം കോണ്‍ഗ്രസിനുണ്ട്. ത്രിപുരയില്‍ നിന്നുള്ള രണ്ട് ലോക്‌സഭാ സീറ്റിന് കൂടിയുള്ള പോരാട്ടമാണ് മമത നടത്തുന്നത്. ലോക്‌സഭാ സീറ്റ് കൂടുന്നതിന് അനുസരിച്ച് തൃണമൂലിന്റെ കരുത്ത് പ്രതിപക്ഷ സഖ്യത്തില്‍ വര്‍ധിക്കും. കോണ്‍ഗ്രസിന്റെ സീറ്റുകള്‍ കുറയുകയും, തൃണമൂല്‍ പുതിയ സംസ്ഥാനങ്ങളില്‍ നേട്ടമുണ്ടാക്കുകയും ചെയ്താല്‍ അത് കോണ്‍ഗ്രസിന് വലിയ തരിച്ചടിയാകും.

Eng­lish sum­ma­ry ; Tri­namool threat­ens BJP and Con­gress in Tripura

you may also like this video;

Exit mobile version