തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിന്റെ വിചാരണ നടപടികള്‍ക്ക് സുപ്രീം കോടതി അനുമതി. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, പി വി സഞ്ജയ് കുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസില്‍ ഹൈക്കോടതി ഉത്തരവ് ശരിവച്ച് വിധി പുറപ്പെടുവിച്ചത്.
2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ടു തേടിയെന്നാരാപിച്ചാണ് കോണ്‍ഗ്രസ് അംഗം കെ ബാബുവിന്റെ വിജയം ചേദ്യം ചെയ്ത് എതിര്‍ സ്ഥാനാര്‍ത്ഥിയായ എം സ്വരാജ് കോടതിയെ സമീപിച്ചത്. ആകെ 992 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബാബു വിജയിച്ചത്. ഹര്‍ജി നിലനില്‍ക്കില്ലെന്ന വാദമാണ് കെ ബാബു ഹൈക്കോടതിയില്‍ ഉന്നയിച്ചെതെങ്കിലും ഹര്‍ജിയില്‍ വിചാരണ നടത്താമെന്ന് ഹൈക്കോടതി 2023 മാര്‍ച്ച് 29 ന് ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് കെ ബാബു സുപ്രീം കോടതിയെ സമീപിച്ചത്.
ഹൈക്കോടതി വിധി ശരിവെച്ച സുപ്രീം കോടതി കേസിന്റെ വിചാരണ നടപടികളുമായി മുന്നോട്ടു പോകാമെന്നും വ്യക്തമാക്കി.
English Summary: Tripunithura election case
You may also like this video