Site iconSite icon Janayugom Online

മദ്യമെന്ന് കരുതി ആസിഡ് കുടിച്ച ത്രിപുര സ്വദേശിക്ക് ദാരുണാന്ത്യം

മദ്യമാണെന്ന് തെറ്റിദ്ധരിച്ച് ആസിഡ് കുടിച്ച ത്രിപുര സ്വദേശിക്ക് ദാരുണാന്ത്യം. കാര്‍ത്തിക് മോഹന്‍ ഡെബ്ബാര്‍മ (55) യാണ് മരിച്ചത്. മദ്യമാണെന്ന് കരുതി ഒരു കുപ്പി ആസിഡ് കുടിച്ച ഇയാള്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. ത്രിപുരയിലെ ഖോവൈ ജില്ലയിലാണ് സംഭവം നടന്നത്.

സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടയുടന്‍ ഖോവൈ പൊലീസിനെ വിവരമറിയിച്ചിരുന്നു. പൊലീസെത്തി നടത്തിയ അന്വേഷണത്തിലാണ് ആസിഡ് ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്ന് കണ്ടെത്തുന്നത്. ഇയാള്‍ സ്ഥിരമായി മദ്യപിക്കുന്ന ആളാണെന്ന് നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

സംഭവം നടന്ന വെള്ളിയാഴ്ച രാത്രിയും ഇയാള്‍ മദ്യപിച്ചാണ് വീട്ടിലെത്തിയതെന്നാണ് അയല്‍ക്കാരുടെ മൊഴി. മദ്യലഹരിയില്‍ തന്നെയാകാം ഇയാള്‍ ആസിഡ് കുടിച്ചതെന്നും പൊലീസ് വ്യക്തമാക്കി. റബ്ബര്‍ നിര്‍മ്മാണത്തിനായി ഉപയോഗിച്ചു വന്ന ആസിഡാണ് ഇയാള്‍ കുടിച്ചത്.

eng­lish sum­ma­ry; Tripu­ra native died who drank acid think­ing it was alcohol

you may also like this video;

Exit mobile version