Site iconSite icon Janayugom Online

ചിറയന്‍കീഴ് ദുരഭിമാന ആക്രമണം; യുവതിയുടെ സഹോദരന്‍ പിടിയില്‍

മതം മാറാന്‍ വിസമ്മതിച്ചതിന് സഹോദരി ഭര്‍ത്താവിനെ ക്രൂരമായി ആക്രമിച്ച കേസിലെ പ്രതി ഡാനിഷ് പൊലീസ് പിടിയില്‍. ഊട്ടിയിലെ റിസോര്‍ട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രണയ വിവാഹിതയായ സഹോദരി ദീപ്തിയുടെ ഭര്‍ത്താവ് മിഥുനെ ഡാനിഷ് മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നു.

ബോണക്കാട് സ്വദേശിയാണ് മര്‍ദ്ദനമേറ്റ മിഥുന്‍. ആക്രമണത്തില്‍ തലച്ചോറിന് ക്ഷതമേറ്റ മിഥുന്‍ ചികിത്സയിലാണ്. ചിറയിന്‍കീഴ് ബീച്ച് റോഡില്‍ വെച്ച് ഒക്ടോബര്‍ 31 നായിരുന്നു സംഭവം നടന്നത്.

ഇരുവരുടെയും വിവാഹം ഒക്ടോബര്‍ 29നായിരുന്നു. പളളിയില്‍ വെച്ച് ഇവരുടെ വിവാഹം നടത്തി കൊടുക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് ദീപ്തിയെയും ഭര്‍ത്താവ് മിഥുനെയും ചിറയികീഴിലേക്ക് വിളിച്ചു വരുത്തിയത്.

മിഥുന്‍ മതം മാറണമെന്നും അല്ലെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്മാറണമെന്നുമായിരുന്നു ഡാനിഷിന്റെ ആവശ്യം. മിഥുനും ദീപ്തിയും ഇതിന് തയ്യാറായില്ല. തുടര്‍ന്നാണ് ദീപ്തിയുടെ മുന്നിലിട്ട് ഡാനിഷും സുഹൃത്തും ചേര്‍ന്ന് മിഥുനെ ക്രൂരമായി മര്‍ദ്ദിച്ചത്.

ENGLISH SUMMARY: Trivan­drum Dis­hon­or attack accused arrest

YOU MAY ALSO LIKE THIS VIDEO

Exit mobile version