Site icon Janayugom Online

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവിൽ വന്നു

സംസ്ഥാനത്ത് മൺസൂൺകാല ട്രോളിങ് നിരോധനം നിലവിൽ വന്നു. ട്രോളിങ് ബോട്ടുകൾക്ക് 52 ദിവസത്തേക്കാണ് മത്സ്യബന്ധനത്തിന് നിരോധനം. ജൂലൈ 31 അർദ്ധരാത്രിയാണ് ട്രോളിങ് നിരോധനം അവസാനിക്കുക. പരമ്പരാഗത മത്സ്യബന്ധനത്തിന് നിരോധനം ബാധകമല്ല.

52 ദിവസത്തേക്ക് മത്സ്യങ്ങളുടെ പ്രജനനവും അവയുടെ ആവാസവ്യവസ്ഥയും സംരക്ഷിക്കാൻ കടലിൽ സംസ്ഥാന തീരസംരക്ഷണ സേനയുടേയും ഫിഷറീസിന്റേയും മെറൈൻ എൻഫോഴ്സിന്റേയും നിരീക്ഷണം ഉണ്ടാകും.

ഭക്ഷ്യസുരക്ഷ കൂടി ലക്ഷ്യമിട്ടാണ് ട്രോളിങ് നിരോധനമെന്ന് മന്ത്രി സജിചെറിയാൻ പറഞ്ഞു. ചെറുയാനങ്ങളുടെ സുരക്ഷയ്ക്കായി ലൈഫ്ഗാർഡുകളെയും സീറെസ്ക സ്ക്വാഡിനെയും നിയോഗിച്ചു.

ഉപരിതല മത്സ്യബന്ധനത്തിനു പോകുന്ന വള്ളങ്ങളുടെ സുരക്ഷയ്ക്കായി ഇക്കുറി മൂന്ന് മറൈൻ ആംബുലൻസ് പ്രവർത്തിക്കും. വിഴിഞ്ഞം, വൈപ്പിൻ, ബേപ്പൂർ തുറമുഖങ്ങൾ കേന്ദ്രീകരിച്ചാകും പ്രവർത്തനം.

Eng­lish summary;Trolling was banned in the state

You may also like this video;

Exit mobile version