Site iconSite icon Janayugom Online

രമേശ് ചെന്നിത്തലയ്ക്ക് എതിരേ ട്രോളുകള്‍ ; 77 സീറ്റ് 17 ആക്കി, ഗുജറാത്തിൽ ദൗത്യം പൂർത്തിയായി

കോണ്‍ഗ്രസിന്‍റെ ചരിത്രത്തില്‍ ഗുജറാത്തില്‍ സമാനതകളില്ലാത്ത തിരിച്ചടിയാണ് നേരിട്ടത്.2017ല്‍ ബിജെപിക്ക് എതിരേ ശക്തമായ തിരിച്ചുവരവ് നടത്തി നിര്‍ണ്ണായക പ്രതിപക്ഷമായ കോണ്‍ഗ്രസിന് അഞ്ചുവര്‍ഷത്തിനുശേഷംനിലംപരിശായിരിക്കുകയാണ്.

പ്രതിപക്ഷ നേതസ്ഥാനം പോലും കിട്ടാത്ത അവസ്ഥയാണ്. 2017 ൽ 77 സീറ്റ് നേടി ബിജെപിയെ വിറപ്പിച്ച കോൺഗ്രസിന് ഇക്കുറി ലഭിച്ചത് 17 സീറ്റുകളാണ്. പരാജത്തിന്റെ കാരണം പഠിക്കാൻ ഓരോ മണ്ഡലത്തിലേയും സ്ഥിതി സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഹൈക്കമാന്റ്.കേരളത്തിന്‍റെ മുഖ്യമന്ത്രിസ്ഥാനം സ്വപ്നം കണ്ടു നടക്കുന്ന രമേശ് ചെന്നിത്തലയ്ക്കായിരുന്നു ഗുജറാത്തിലെ തെരഞ്ഞെടുപ്പിന്‍റെ ചുമതല കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നല്‍കിയിരുന്നത്.

രമേശ് ചെന്നിത്തലയ്ക്കെതിരായ വിമർശനം കടുപ്പിച്ചിരിക്കുകയാണ് പാര്‍ട്ടിയില്‍ അചുപോലെ ട്രേളര്‍മാരും സജീവമാണ്.2017 ൽ കോൺഗ്രസിന് 77 സീറ്റുണ്ടായിരുന്ന സംസ്ഥാനമാണ്, അവിടെ ചെന്നിത്തലയ്ക്ക് ചുമതല കൊടുത്തു, 2022 ൽ കോൺഗ്രസിന് ലഭിച്ചത് 17 സീറ്റ്, അങ്ങനെ ആ ദൗത്യം പൂർത്തിയായി’, ഇങ്ങനെ പോകുന്നു പരിഹാസം. 27 വർഷമായി ഭരിക്കുന്നത് കൊണ്ട് അതിശക്തമായ ഭരണവിരുദ്ധ വികാരമാണ് സംസ്ഥാനത്ത് കാണാൻ കഴിയുന്നത്. 27 വർഷം അധികാരത്തിൽ ഇല്ലാതിരുന്നിട്ടും കോൺഗ്രസ് സംസ്ഥാനത്ത് വളരെ ശക്തമായ സാന്നിധ്യമാണെന്നത് തന്നെ വളരെ വലിയ കാര്യമാണ്. 

കഴിഞ്ഞ തവണകപ്പിനും ചുണ്ടിനും ഇടയിലാണ് ഭരണം നഷ്ടമായത്. ഇത്തവണ ഭരണം പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് പാർട്ടി. സർക്കാർ ഉണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. അതിന് വേണ്ടിയുള്ള കഠിനാധ്വാനത്തിലാണ്’, തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണിത്. എന്നാൽ ഫലം വന്നപ്പോഴോ കോൺഗ്രസിന്റെ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി. ഇതോടെയാണ് ചെന്നിത്തലയ്ക്കെതിരെ ട്രോളുകൾ ഉയരുന്നത്. കോൺഗ്രസ് പരാജയത്തിൽ ചെന്നിത്തലയ്ക്കും പങ്കുണ്ടെന്നാണ് ട്രോളൻമാരുടെ പരിഹാസം.

പതിവിന് വിപരീതമായി താഴെ തട്ടിൽ നിശബ്ദ പ്രചരണമായിരുന്നു കോൺഗ്രസ് നയിച്ചത്. വീടുകൾ കയറി ഇറങ്ങി വോട്ടർമാരെ നേരിട്ട് കണ്ട് കൊണ്ടായിരുന്നു പ്രവർത്തനങ്ങൾ ഈ തന്ത്രം ഗുണം ചെയ്യുമെന്നായിരുന്നു നേതൃത്വം കരുതിയത്. മാത്രമല്ല സ്ഥാനാർത്ഥി നിർണയത്തിലും പാർട്ടി അതീവ ജാഗ്രത പുലർത്തി. എന്നാൽ തന്ത്രങ്ങളൊന്നും വിജയിച്ചില്ലെന്ന് മാത്രമല്ല പരാജയത്തിന്റെ പടുകുഴിയിലേക്കാണ് കോൺഗ്രസ് വീണത്.

ഒരു സീറ്റിന്റെ കുറവുള്ളതിനാൽ പ്രതിപക്ഷ നേതൃസ്ഥാനത്ത് ആര് വേണമെന്ന് ഭരണകക്ഷിക്ക് തീരുമാനിക്കാമെന്നാണ് ഗുജറാത്ത് പിസിസി അധ്യക്ഷൻ അമിത് ചാവ്ദ വ്യക്തമാക്കിയത്. പ്രതിപക്ഷ നേതൃ സ്ഥാനത്തിന് പ്രത്യേക മാനദണ്ഡലങ്ങൾ ഇല്ലെന്നിരിക്കെ മുൻ പ്രതിപക്ഷ പാർട്ടിക്ക് തന്നെ ആ സ്ഥാനം നൽകാൻ ഭരണകക്ഷിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary:
Trolls against Ramesh Chen­nitha­la make it 77 seats to 17, Chen­nitha­la’s mis­sion com­plete in Gujarat

You may also like this video:

Exit mobile version