Site iconSite icon Janayugom Online

കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനെ സൈന്യം രക്ഷിച്ചു

ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയില്‍ കുഴൽക്കിണറ്റില്‍ വീണ രണ്ടുവയസുകാരനെ സൈന്യം രക്ഷിച്ചു. കൃഷിയിടത്തിലെ കുഴൽക്കിണറിലാണ് രണ്ട് വയസുകാരൻ വീണത്. തുടർന്ന് സൈന്യവും അഗ്നിശമന സേനയും പൊലീസും ആരോഗ്യ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് ശിവം എന്ന രണ്ടു വയസുകാരൻ കുഴൽക്കിണറിൽ വീണത്. മാതാപിതാക്കൾ ജോലി ചെയ്യുന്ന വയലിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. പരിശോധനയിൽ കുട്ടി 20–25 അടി താഴ്ചയിൽ കുടുങ്ങിയതായി കണ്ടെത്തി.

സംഭവം അറിഞ്ഞ ജില്ലാ ഭരണകൂടം പ്രാദേശിക ദുരന്തനിവാരണ സെല്ലിനെയും അഹമ്മദാബാദിലെ ദേശീയ ദുരന്ത പ്രതികരണ സേനയെയും അറിയിച്ചു. തുടർന്ന് സൈന്യവും പൊലീസും ജില്ലാ ഭരണകൂട ജീവനക്കാരും നാട്ടുകാരും അടങ്ങുന്ന സംഘം സംഭവസ്ഥലത്തെത്തി. രക്ഷാപ്രവർത്തനത്തിനൊടുവിൽ രാത്രി 10. 45 ഓടെ കുട്ടിയെ കുഴൽക്കിണറിൽ നിന്ന് പുറത്തെടുക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Eng­lish summary;Troops res­cue two-year-old boy who fell into a tube well

You may also like this video;

Exit mobile version