Site iconSite icon Janayugom Online

ടിആര്‍പി അഴിമതിക്കേസ്: കേസ് പിന്‍വലിക്കാന്‍ അനുമതി

TRPTRP

ടിആര്‍പി അഴിമതിക്കേസില്‍ റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കും മറ്റ് 21 പേര്‍ക്കുമെതിരെയുള്ള കേസ് പിന്‍വലിക്കാന്‍ മുംബൈ കോടതി പൊലീസിന് അനുമതി നല്‍കി. കഴിഞ്ഞ നവംബറില്‍ പൊലീസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. മെട്രോപൊളീറ്റന്‍ മജിസ്ട്രേറ്റ് എല്‍ എസ് പഥേനാണ് ഉത്തരവിട്ടത്. 

കേസ് മുന്നോട്ട് കൊണ്ടുപോയാലും തെളിവുകളുടെ അഭാവം മൂലം ശിക്ഷാനടപടികളുണ്ടാകില്ലെന്നും കോടതിയുടെ സമയം പാഴാക്കുകയാണെന്നും പൊലീസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. ചില ചാനലുകള്‍ ടിആര്‍പിയില്‍ കൃത്രിമം കാണിക്കുന്നുണ്ടെന്നാരോപിച്ച് ഹന്‍സ റിസര്‍ച്ച് വഴി റേറ്റിങ് ഏജന്‍സിയായ ബാര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് 2020ലാണ് പൊലീസ് നടപടി ആരംഭിച്ചത്. 

ടിആര്‍പി നിരക്ക് വര്‍ധിപ്പിക്കുന്നതിനായി ചില കുടുംബങ്ങള്‍ക്ക് ചാനലുകള്‍ കൈക്കൂലി നല്‍കിയെന്ന് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു. എന്നാല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമര്‍പ്പിച്ച അന്തിമ കുറ്റപത്രത്തില്‍ അര്‍ണബ് ഗോസ്വാമിക്കും മറ്റ് 21 പേര്‍ക്കുമെതിരെ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 

Eng­lish Sum­ma­ry: TRP scam case: Allowed to with­draw case

You may also like this video

Exit mobile version