Site iconSite icon Janayugom Online

തെക്കന്‍ കാലിഫോര്‍ണിയയില്‍ ഇന്ത്യൻ കുടിയേറ്റക്കാരൻ ഓടിച്ച ട്രക്ക് അപകടത്തിൽപെട്ടു; 3 മരണം

തെക്കൻ കാലിഫോർണിയയിൽ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരൻ ഓടിച്ച ട്രക്ക് അപകടത്തിൽപെട്ട് മൂന്ന് മരണം. നാലുപേർക്ക് പരിക്കേറ്റു. വാഹനം ഓടിച്ചിരുന്ന ജഷൻപ്രീത് സിങ് (21) എന്ന ഇന്ത്യൻ പൗരൻ മയക്കുമരുന്നിന് അടിമയായിരുന്നു എന്നാണ് വിവരം. സാന്‍ ബര്‍ണാര്‍ഡിനോ കൗണ്ടി ഫ്രീവേയില്‍ സാവധാനം നീങ്ങുകയായിരുന്ന വാഹനങ്ങളിലേക്ക് ട്രക്ക് ഇടിച്ചുകയറിയാണ്‌ അപകടം. ലഹരി ഉപയോഗിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വിലയിരുത്തുന്നത്. 

ദക്ഷിണ കാലിഫോർണിയയിൽ ഇന്റർസ്റ്റേറ്റ് 10 ഫ്രീവേയിലേക്ക് ജഷൻപ്രീത് സിങ് ഓടിച്ച ട്രക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. 2022ലാണ് ജഷന്‍പ്രീത് സിങ് അമേരിക്കയിലേക്ക് കുടിയേറിയത്. അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തി കടന്ന് കയറിയ ഇയാളെ കാലിഫോര്‍ണിയയിലെ എല്‍ സെന്‍ട്രോ സെക്ടറില്‍വെച്ച് അതിര്‍ത്തി രക്ഷാസേനയുടെ പിടികൂടി. അപകടത്തിൽ നാല് സെമി ട്രക്കുകളും രണ്ട് പിക്കപ്പ് ട്രക്കുകളും ഉൾപ്പെടെ എട്ട് വാഹനങ്ങൾക്ക് കേടുപാടുകളുണ്ടായി. ടോക്സിക്കോളജി പരിശോധനയിൽ അപകടസമയത്ത് ഡ്രൈവർ മയക്കുമരുന്നിന്റെ സ്വാധീനത്തിലായിരുന്നു എന്ന് സ്ഥിരീകരിച്ചു.

Exit mobile version