Site iconSite icon Janayugom Online

പാലത്തിൽ തൂങ്ങിക്കിടന്ന് ട്രക്ക്; ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ സാഹസികമായി രക്ഷപ്പെടുത്തി

പാലത്തിൽ തൂങ്ങിക്കിടക്കുന്ന കാർഗോ ട്രക്കിന്റെ വീഡിയോയാണ് കഴിഞ്ഞ രണ്ടുദിവസമായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ചൈനയിലാണ് സംഭവം. തെക്കുപടിഞ്ഞാറൻ ഗ്വിഷൗ പ്രവിശ്യയിൽ ചൊവ്വാഴ്ച രാവിലെയാണ് പാലം തകർന്നത്. അതിശക്തമായ മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലാണ് അപകടം. സിയാമെൻ‑ചെങ്‌ഡു എക്സ്പ്രസ് വേയുടെ ഭാഗമായ ഹൗസിഹെ പാലത്തിലാണ് സംഭവം. ആ സമയം പാലത്തില്‍ ട്രക്ക് മാത്രമായിരുന്നുണ്ടായിരുന്നത്.

തകർന്ന പാലത്തിന്റെ അറ്റത്ത് അപകടകരമായ നിലയിൽ ട്രക്കിന്റെ ക്യാബിൻഭാ​ഗം തൂങ്ങിക്കിടന്നതും അതിനുള്ളിലുള്ള ഡ്രൈവറേയും ദൃശ്യങ്ങളിൽ കാണാം കഴിയും. ട്രക്കിന് മുകളിൽ ഏണി വെച്ച് കയറിയ അഗ്നിശമന സേനാംഗങ്ങൾ അതിസാഹസികമായാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. അതേസമയം പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച് ആർക്കും പരിക്കുകളൊന്നും തന്നെയില്ല. 

യു ഗുഓചുൻ എന്നയാളാണ് ട്രക്ക് ഓടിച്ചിരുന്നത് എന്ന് പിന്നീട് തിരിച്ചറിഞ്ഞു. ട്രക്കിന്റെ മുൻഭാഗം പെട്ടെന്ന് പാലത്തിന്റെ തകർന്ന ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. ഉടൻ തന്നെ ബ്രേക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പക്ഷേ ട്രക്ക് മുന്നോട്ടുപോവുകയായിരുന്നു. പെട്ടെന്ന് മുന്നിലുണ്ടായിരുന്ന പാലം മുഴുവൻ അപ്രത്യക്ഷമായി. താന്‍ ഭയന്നുപോയി, അനങ്ങാൻ കഴിഞ്ഞില്ലല്ലെന്നും ട്രക്ക് ഓടിച്ചിരുന്നയാള്‍ പറഞ്ഞു. സംഭവത്തിൻ്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ചൈന ഡെയ്‌ലി റിപ്പോർട്ട് ചെയ്തു.

Exit mobile version