Site iconSite icon Janayugom Online

ക​ർണാടകയിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി; എട്ട് പേര്‍ക്ക് ദാരുണാന്ത്യം

കര്‍ണാടകയിലെ ഹാസനില്‍ ഘോഷയാത്രയ്ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ എട്ട് മരണം. സംഭവത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. എന്‍എച്ച്-373 റോഡിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ മരണ സംഖ്യ ഉയര്‍ന്നേക്കാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. എതിരെ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനായി ട്രക്ക് സൈഡിലേക്ക് വെട്ടിച്ചതാണ് അപകടത്തിന് കാരണമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

Exit mobile version