Site iconSite icon Janayugom Online

സൗദിയില്‍ ട്രക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി

സൗദിയിലെ പ്രധാന നഗരങ്ങളില്‍ ട്രക്കുകള്‍ക്ക് പൂര്‍ണ നിയന്ത്രണമേര്‍പ്പടുത്തി . റിയാദ്, ജിദ്ദ, കിഴക്കന്‍ പ്രവിശ്യയിലെ ദമാം, ദഹ്‌റാന്‍, അല്‍-ഖോബാര്‍ നഗരങ്ങളിലാണ് ട്രക്കുകള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയത്. സൗദി ജനറല്‍ ട്രാഫിക് വിഭാഗമാണ് നിയന്ത്രണ നിരോധന സമയം പ്രഖ്യാപിച്ചത്. റമദാന്‍ മാസമായതിനാലാണ് ട്രക്കുകള്‍ക്ക് നിയന്ത്രണം.

രാവിലെ 8 മുതല്‍ രാത്രി 12 വരെ ട്രക്കുകള്‍ റിയാദ് നഗരത്തില്‍ പ്രവേശിക്കുന്നത് നിരോധിച്ചു. അതേസമയം പൊതു സേവന ട്രക്കുകള്‍ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12 വരെ പ്രവേശിക്കുന്നതിന് അനുമതിയുണ്ടെന്ന് അധികൃതര്‍ പറയുന്നു. രാത്രി 12 മുതല്‍ രാവിലെ 8 വരെ എല്ലാ ട്രക്കുകളെയും പ്രവേശിപ്പിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ നിരോധനം വൈകുന്നേരം 7 മുതല്‍ രാത്രി 12 വരെ ആണ്.

ജിദ്ദയില്‍ ഞായര്‍ മുതല്‍ വ്യാഴം വരെ വെള്ളം ശുചീകരണത്തിനുള്‍പ്പെടെ ഉപയോഗിക്കുന്ന ട്രക്കുകള്‍ക്ക് മുഴുവന്‍സമയ സഞ്ചാര അനുമതിയുണ്ട്. മറ്റു ട്രക്കുകള്‍ക്ക് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ഏഴു വരെയും നഗരങ്ങളില്‍ പ്രവേശന അനുമതിയില്ല. വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് നാല് മുതല്‍ ഏഴ് വരെയും രാത്രി ഒന്‍പത് മുതല്‍ രാവിലെ മൂന്ന് വരെയും നിയന്ത്രണമുണ്ട്. ദമ്മാമില്‍ ദഹ്റാന്‍ അല്‍ഖോബാര്‍ റോഡുകളില്‍ രാവിലെ ഒന്‍പത് മുതല്‍ പതിനൊന്ന് വരെയും വൈകുന്നേരം നാല് മുതല്‍ ആറു വരെയും സഞ്ചാര നിയന്ത്രണമുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.

Eng­lish Summary:Trucks restrict­ed in Sau­di Arabia
You may also like this video

Exit mobile version