Site iconSite icon Janayugom Online

36 രാജ്യങ്ങൾക്ക് കൂടി വിലക്ക് ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം

36 രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടത്തിന്റെ നീക്കം. ഈജിപ്ത്, ടാൻസാനിയ, നൈജീരിയ, ഘാന, കാമറൂൺ എന്നിവയുൾപ്പെടെ 25 ആഫ്രിക്കൻ രാജ്യങ്ങളാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്. അമേരിക്കൻ വിദേശകാര്യ വകുപ്പ് നിർദേശിച്ച മാറ്റങ്ങൾ ഈ രാജ്യങ്ങൾ രണ്ട് മാസത്തിനുള്ളിൽ നടപ്പാക്കണം. അല്ലാത്തപക്ഷം പ്രവേശന വിലക്ക് ബാധകമാകും. പാസ്പോർട്ട് അനുവദിക്കുന്നതിലെ അഴിമതി ഉൾപ്പെടെ തടയണമെന്നാണ് അമേരിക്കയുടെ പ്രധാന നിർദ്ദേശം. 

Exit mobile version