Site iconSite icon Janayugom Online

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ ഉയര്‍ത്തുമെന്ന് വീണ്ടും ട്രംപിന്റെ ഭീഷണി

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ കുത്തനെ ഉയര്‍ത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.യുഎസുമായി വ്യാപാരക്കരാറില്‍ എത്തിയില്ലെങ്കില്‍ ചൈനയ്ക്കെതിരെ 155 ശതമാനം താരിഫ് ചുമത്തുമെന്നും അദ്ദേഹത്തിന്റെ ഭീഷണി. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായി കരാര്‍ ഒപ്പുവച്ച ശേഷം സംസാരിക്കുകയായരുന്നു യുഎസ് പ്രസിഡന്റ്.

ചൈന ഞങ്ങളെ ബഹുമാനിക്കുന്നുവെന്ന് കരുതുന്നതായും,യുഎസുമായി ന്യായമായ വ്യാപാരക്കരാറില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ ചൈന നല്‍കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അടുത്തമാസം ഒന്നു മുതല്‍ ഇറക്കുമതി തീരുവ 155% ആയി ഉയരുമെന്നാണ് ട്രംപ് പറഞ്ഞത്.ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ 100% വർധിപ്പിക്കുമെന്ന് ട്രംപ് നേരത്തെയും പറഞ്ഞിരുന്നു.

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് നിലവിൽ 30 ശതമാനം പ്രതികാര തീരുവയുണ്ട്. ചൈനയുടെ മറുപടി തീരുവ നിലവിൽ 10 ശതമാനം മാത്രമാണ്. ഈ വർഷം ആദ്യമാണ് ചൈനീസ് ഉല്‍പ്പനങ്ങള്‍ക്ക് യുഎസ് താരിഫ് വർധിപ്പിച്ചത്. ഈ ഘട്ടത്തിൽ തന്നെ ചൈന കയറ്റുമതി നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ അമേരിക്കയില്‍ പ്രതിസന്ധിയും പ്രതിഷേധവും ഉയർന്നു. 

Exit mobile version