Site iconSite icon Janayugom Online

ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് 25% തീരുവ പ്രഖ്യാപിച്ച് ട്രംപ്

യുഎസില്‍ തീരുവ നയം നടപ്പിലാക്കി പ്രസിഡന്റ് ഡൊള്‍ഡ് ട്രംപ്. യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്കും കാര്‍ ഭാഗങ്ങൾക്കും 25% തീരുവ നടപ്പാക്കിയിരിക്കുന്നത്. യു എസിൽ നിർമാണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പുതിയ തീരുവ ഏപ്രില്‍ രണ്ടു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. കാർ ഭാഗങ്ങൾക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന തീരുവ മേയ് മുതലാകും പ്രാബല്യത്തിൽവരിക.അതേസമയം തീരുവ നയം നടപ്പിലാക്കുന്നതോടെ കാര്‍ വിപണയില്‍ വന്‍ കുതിപ്പുണ്ടാകുമെന്നും യുഎസിലെ തൊഴില്‍ സാധ്യതയ്ക്ക് ഇത് മുതല്‍ക്കൂട്ടാക്കുമെന്നുമാണ് ട്രംപിന്റെ വാദം.

ഏകദേശം 80 ലക്ഷം കാറുകള്‍ 2024‑ല്‍ മാത്രം യുഎസിലേക്ക് ഇറക്കുമതി ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. അതായത് 244 ബില്യൺ ഡോളറിന്റെ വാഹനങ്ങളാണ് ഇറക്കുമതി ചെയ്തത്. യുഎസിലേക്കുള്ള കാര്‍ ഇറക്കുമതിയില്‍ മുന് പന്തിയിലുള്ള മെക്‌സിക്കോയ്ക്കും ദക്ഷിണ കൊറിയ, ജപാന്‍, കാനഡ, ജര്‍മനി എന്നീ രാജ്യങ്ങൾക്കും ഇത് തിരിച്ചടിയായേക്കുമെന്നും വിവരമുണ്ട്. ട്രംപിന്റെ 25% വരേയുള്ള തീരുവനയം ഓഹരി വിപണിയെ വലിയെ തോതില്‍ ബാധിച്ചതിനെ തുടര്‍ന്ന് വിദഗ്ദ്ധര്‍ നല്‍കിയ മുന്നറിയിപ്പ് കണക്കിലെടുത്തായിരുന്നു തീരുവ നടപ്പാക്കുന്നത് നീട്ടിവെച്ചത്.

Exit mobile version