അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമാധാന നൊബേലിന് അർഹനാണെന്നും ഇന്ത്യ‑പാക് യുദ്ധം ഒഴിവാക്കാൻ അദ്ദേഹം നിർണായക പങ്കു വഹിച്ചുവെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഐക്യരാഷ്ട്ര സഭ പൊതുസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ‑പാക് സംഘർഷത്തിൽ വെടിനിർത്തലിന് പങ്ക് വഹിച്ചതിന് ട്രംപിനെ പാക് പ്രധാനമന്ത്രി പ്രശംസിച്ചു. ഷഹബാസ് ഷരീഫുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന. പാക് സൈനിക മേധാവി അസിം മുനീറും സംഘത്തിലുണ്ടായിരുന്നു.

