Site iconSite icon Janayugom Online

യുഎസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോമിനെ പുറത്താക്കി

അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോമിനെ പുറത്താക്കിയതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഇമിഗ്രേഷന്‍ ഏജന്റുമാരുടെ വെടിയേറ്റ് രണ്ട് യുഎസ് പൗരന്മാര്‍ കൊല്ലപ്പെട്ടതും ഉന്നത ഉദ്യോഗസ്ഥനുമായി നോമിനുണ്ടായിരുന്ന വ്യക്തിബന്ധവുമൊക്കെ ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ക്രിസ്റ്റി നോം കാര്യക്ഷമമായല്ല പ്രവര്‍ത്തിക്കുന്നത് എന്നാണ് പ്രധാന വിമര്‍ശനം. ക്രിസ്റ്റി നോമിന് പകരം റിപ്പബ്ലിക്കന്‍ സെനറ്ററായ മാര്‍ക്ക് വെയ്ന്‍ മള്ളിനെയാണ് നിയമിച്ചിരിക്കുന്നത്. 

ക്രിസ്റ്റി നോമിനെ ഷീല്‍ഡ് ഓഫ് ദി അമേരിക്കാസ് എന്ന സുരക്ഷാ പദ്ധതിയുടെ പ്രത്യേക പ്രതിനിധിയായി പകരം നിയമിച്ചു. ട്രൂത്തിലെ കുറിപ്പിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപിന്റെ രണ്ടാമത്തെ വരവില്‍ സ്ഥാനമൊഴിയുന്ന ആദ്യത്തെ ക്യാബിനറ്റ് സെക്രട്ടറിയാണ് ക്രിസ്റ്റി നോം. മുന്‍ ഗുസ്തി താരം കൂടിയായ മള്ളിന്‍ ട്രംപിന്റെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്. അതിര്‍ത്തി സുരക്ഷയിലും ആഭ്യന്തര സുരക്ഷാ കാര്യങ്ങളിലും മള്ളിന്‍ സ്വീകരിക്കുന്ന നിലപാടുകള്‍ ട്രംപിന്റെ നയങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്നതാണ്.

Exit mobile version