Site iconSite icon Janayugom Online

ട്രംപ്- മംദാനി കൂടിക്കാഴ്ച ഇന്ന്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ന്യൂയോര്‍ക്ക് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാന്‍ മംദാനിയും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. മേയര്‍ തെരഞ്ഞെടുപ്പ് കാലത്ത് ഇരുവരും തമ്മിലുണ്ടായ രാഷ്ട്രീയ വാക്പോരുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. മംദാനി ചര്‍ച്ച ആവശ്യപ്പെട്ടു. അംഗീകരിച്ചു, കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കാമെന്ന് ബുധനാഴ്ച വൈകിട്ട് ട്രംപ് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. 

നിയുക്ത ന്യൂയോര്‍ക്ക് മേയര്‍ പ്രസി‍ഡന്റുമായി കൂടിക്കാഴ്ച നടത്തുന്നത് സ്വാഭാവിക പ്രക്രിയ മാത്രമാണെന്ന് മംദാനിയുടെ വക്താവ് ഡോറാ പെകെക് പറഞ്ഞു. പത്ത് ലക്ഷത്തോളം വരുന്ന ന്യൂയോര്‍ക്ക് ജനതയുടെ പൊതു സുരക്ഷ, സാമ്പത്തിക സംരക്ഷണം എന്നിവയാണ് ചര്‍ച്ചയുടെ പ്രധാന അജണ്ടയെന്നും അവര്‍ വ്യക്തമാക്കി. മംദാനി വ്യാജ കമ്മ്യൂണിസ്റ്റ് ആണെന്നും കുടിയേറ്റക്കാരനായ ഇദ്ദേഹം നഗരം മുടിക്കുമെന്നായിരുന്നു ട്രംപിന്റെ വിവാദ പ്രസ്താവന. ഉഗാണ്ടയില്‍ ജനിച്ച് 2018ല്‍ അമേരിക്കന്‍ പൗരത്വം നേടിയ മംദാനി തെരഞ്ഞെടുക്കപ്പെട്ടാന്‍ ന്യൂയോര്‍ക്ക് നഗരത്തിലുള്ള സഹായം വെട്ടിക്കുറയ്ക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. 

Exit mobile version