സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിനിടെ യൂറോപ്യൻ രാജ്യങ്ങൾക്ക് വലിയ ആശ്വാസം നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം. വിവാദമായ ‘ഗ്രീൻലാൻഡ് താരിഫ്’ പിൻവലിച്ചതായി ട്രംപ് അറിയിച്ചു. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെയുമായി നടത്തിയ നിർണ്ണായക ചർച്ചയ്ക്ക് പിന്നാലെയാണ് ഫെബ്രുവരി ഒന്ന് മുതൽ നടപ്പിലാക്കാനിരുന്ന അധിക ഇറക്കുമതി തീരുവ റദ്ദാക്കിയത്.
ഗ്രീൻലാൻഡ് വിഷയത്തിൽ ഡെന്മാർക്ക് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളുമായി ധാരണയിലെത്താൻ സാധിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ആർട്ടിക് മേഖലയുടെ സുരക്ഷയ്ക്കായി ‘ഗോൾഡൻ ഡോം’ പദ്ധതിയെക്കുറിച്ചും ചർച്ചകൾ നടന്നു. ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള അമേരിക്കയുടെ നീക്കത്തെ എതിർത്ത ജർമ്മനി, ഫ്രാൻസ്, യുകെ തുടങ്ങിയ രാജ്യങ്ങൾക്കുമേലാണ് ട്രംപ് 10 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചിരുന്നത്.

