അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രയേലിലെത്തി. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രസിഡന്റ് ഹെർസോഗും ചേർന്ന് വിമാനത്താവളത്തിൽ ട്രംപിനെ സ്വീകരിച്ചു. മകൾ ഇവാൻക, മരുമകൻ ജരേദ് കുഷ്‌നർ, യു എസ് പശ്ചിമേഷ്യൻ നയതന്ത്രജ്ഞൻ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരും ട്രംപിനൊപ്പമുണ്ട്. ഇസ്രയേൽ അസംബ്ലിയിൽ ട്രംപ് പങ്കെടുക്കും. കൂടാതെ, ഹമാസ് ബന്ദികളാക്കി മോചിപ്പിച്ചവരുടെ കുടുംബങ്ങളെ അദ്ദേഹം സന്ദർശിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇസ്രയേൽ സന്ദർശനത്തിന് ശേഷം വെടിനിർത്തൽ കരാറിന്റെ തുടർചർച്ചകൾക്കായി ട്രംപ് ഈജിപ്തിലേക്ക് പോകും.
ട്രംപ് ഇസ്രയേലില്‍; നേരിട്ടെത്തി സ്വീകരിച്ച് നെതന്യാഹു, ബന്ദികളുടെ കുടുംബങ്ങളെ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ട്

