പ്രധാനമന്ത്രി നേരേന്ദ്രമോഡിയെ പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് .മോഡി മഹാനായ മനുഷ്യനാണെന്നും അദ്ദേഹം തന്റെ അടുത്ത സുഹൃത്താണെന്നു വിശേഷിപ്പിച്ചു.വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ട്രംപ്. മോഡിയുമായുള്ള ചര്‍ച്ചകള്‍ നല്ലരീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യയില്‍നിന്ന് പെട്രോളിയം വാങ്ങുന്നത് നരേന്ദ്ര മോഡി വലിയ അളവില്‍ കുറച്ചു.അദ്ദേഹം എന്റെയൊരു സുഹൃത്താണ്. ഞങ്ങള്‍ സംസാരിക്കാറുണ്ട്. ഞാന്‍ അവിടേക്ക് ചെല്ലണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. ഞങ്ങള്‍ അക്കാര്യത്തില്‍ തീരുമാനമുണ്ടാക്കും. ഇന്ത്യയിലേക്ക് അടുത്തകൊല്ലം സന്ദര്‍ശനം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, പോകാൻ സാധ്യതയുണ്ട്’ എന്നായിരുന്നു യുഎസ് പ്രസിഡന്റിന്റെ മറുപടി.

