Site iconSite icon Janayugom Online

ട്രംപ് — പുടിൻ ഉച്ചകോടി ഇന്ന് അലാസ്കയിൽ

ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെയും കൂടിക്കാഴ്ച ഇന്ന് അലാസ്കയിൽ നടക്കും. ഇന്ത്യൻ സമയം ഇന്ന് രാത്രി ഒരു മണിക്കാണ് കൂടിക്കാഴ്ച. ആങ്കറേജിലെ എൽമൻഡോർഫ്-റിച്ചർഡ്സൺ സൈനിക ബേസിലാണ് കൂടിക്കാഴ്ച നടക്കുക. ആദ്യം ഇരു നേതാക്കളും ഉപദേശകരില്ലാതെ നേരിട്ട് ചർച്ച നടത്തും. തുടർന്ന് ഇരു രാജ്യങ്ങളിൽ നിന്നും അഞ്ച് പ്രതിനിധികൾ വീതം പങ്കെടുക്കുന്ന സംഘ ചർച്ചകൾ നടക്കും. ശേഷം ഉച്ചഭക്ഷണവും സംയുക്ത വാർത്താസമ്മേളനവും ഉണ്ടാകും. റഷ്യൻ സംഘം ഇന്ന് തന്നെ തിരിച്ചുപോകും.

Exit mobile version