ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്. അറുപതു ദിവസത്തേക്ക് വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതമറിയിച്ചതായി ട്രെംപ് തന്റെ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. യുദ്ധം അവസാനിപ്പിക്കാന്‍ എല്ലാ കക്ഷികളുമായും ചര്‍ച്ച ചെയ്യും.ഖത്തറിന്റെയും ഈജിപ്തിന്റെയും പ്രതിനിധികൾ ഈ അന്തിമ നിർദേശം ഹമാസിന് കൈമാറും. നിർദേശം ഹമാസ് കൂടെ അംഗീകരിക്കുന്നതോടെ ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും ഡൊണാള്‍ഡ് പറയുന്നു
ഗാസയിൽ ഇസ്രായേലും ഹമാസും തമ്മിൽ വരും ദിവസങ്ങളിൽ ബന്ദികളെ വിട്ടയച്ചുള്ള വെടിനിർത്തൽ കരാർ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ട്രംപ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഗാസയിൽ കുട്ടികളുടെ ജന്മദിനാഘോഷം നടക്കുന്നതിനിടെ കഫേയിൽ ഇസ്രയേലി യുദ്ധവിമാനങ്ങൾ ബോംബിട്ടതിനെ തുടർന്ന് 39 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്.
സഹായ വിതരണകേന്ദ്രങ്ങളിൽ ഭക്ഷണം തേടിയെത്തിയ ഒരു ഡസനിലധികം പേരെ വെടിവച്ചുകൊന്നു. ചൊവ്വാഴ്‌ച ഗാസയിലുടനീളം ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 95 പേർ കൊല്ലപ്പെട്ടു. വെടിനിർത്തൽ ചർച്ചകൾ ഇസ്രയേൽ അട്ടിമറിക്കുന്നുവെന്ന് ഹമാസ് നേതാക്കൾ പ്രതികരിച്ചു.

