Site iconSite icon Janayugom Online

ആണവ പദ്ധതിയിൽ നിന്നും പിന്മാറിയില്ലെങ്കിൽ ഇറാനെ ആക്രമിക്കും; ഡോണൾഡ് ട്രംപ്

ആണവ പദ്ധതിയിൽ നിന്നും പിന്മാറിയില്ലെങ്കിൽ ഇറാനെ ആക്രമിക്കുമെന്ന് ട്രംപിന്റെ ഭീഷണി. ഇറാനെതിരായ യുദ്ധത്തിൽ ഇസ്രായേൽ ആയിരിക്കും നേതാവെന്നും യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. നേരത്തെ ഇറാനുമായുള്ള പ്രശ്നങ്ങൾ തീർക്കാനായി യു എസ് നടത്തുന്ന നയതന്ത്ര ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചിരുന്നു. ഇറാൻ ആണവായുധം നിർമിക്കരുതെന്നാണ് യു എസിന്റേയും ഇസ്രായേലിന്റേയും നിലപാടെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

Exit mobile version