യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേൽ നൽകണമെന്ന് നാമനിർദേശം ചെയ്‌ത് ഇസ്രയേലും. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള അബ്രഹാം ഉടമ്പടി തയ്യാറാക്കുന്നതിൽ ട്രംപ് വഹിച്ച പങ്ക് ചെറുതല്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ കാര്യം ചർച്ച ചെയ്യുമ്പോൾ തന്നെ ട്രംപ് മറ്റ് രാജ്യങ്ങളില്‍ സമാധാനാന്തരീക്ഷം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നുണ്ടാകും. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സുരക്ഷയും സമാധാനവും ഉറപ്പ് വരുത്തുന്നതില്‍ അദ്ദേഹത്തിന്റെ ഇടപെടല്‍ പ്രശംസനാർഹമാണ്. ലോകത്തെ മോചിപ്പിക്കുന്നതിന് വേണ്ടിയെടുക്കുന്ന തീരുമാനങ്ങള്‍ക്കും, നേതൃത്വത്തിനും പ്രത്യേകിച്ച് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നടത്തുന്ന ഇടപെടലിനും ഇസ്രയേലികളുടെയും ജൂതന്മാരുടേയും ലോകത്ത് ട്രംപിനെ ആരാധിക്കുന്ന എല്ലാവരുടെയും അഭിനന്ദനവും ആദരവും അറിയിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു.
ട്രംപിന് സമാധാനത്തിനുള്ള നൊബേൽ നൽകണം; നാമനിർദേശം ചെയ്‌ത് ഇസ്രയേലും

