വീണ്ടും ഇന്ത്യക്കെതിരെ വാളോങ്ങി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ നല്ല വ്യാപാര പങ്കാളിയല്ലെന്നും അടുത്ത 24 മണിക്കൂറിനുള്ളില്‍ തീരുവ ഇനിയും കൂട്ടുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഏറ്റവും ഉയര്‍ന്ന താരിഫുള്ള രാജ്യമാണ് ഇന്ത്യ. അതിനാല്‍ അമേരിക്ക അവരുമായി വളരെ കുറച്ച് വ്യാപാരം മാത്രമേ നടത്തുന്നുള്ളൂ എന്ന് സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചു.
ഇന്ത്യ യുഎസുമായി ധാരാളം വ്യാപാരം നടത്തുന്നുണ്ടെങ്കിലും തിരിച്ചുള്ള സ്ഥിതി അങ്ങനെയല്ല. അതിനാല്‍ 25% താരിഫ് ഈടാക്കാന്‍ തീരുമാനിച്ചു. അവര്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനാല്‍ അതിനിയും കൂട്ടുമെന്നും ട്രംപ് പറഞ്ഞു.

