ക്യൂബയ്ക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസുമായി കരാറിലെത്താൻ ക്യൂബ അതികം വൈകാതെ തയ്യാറാകണമെന്നും വർഷങ്ങളായി വെനസ്വേലയിൽ നിന്നുള്ള എണ്ണയും പണവും ഉപയോഗിച്ചാണ് ക്യൂബ നിലനിന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു. വെനസ്വേലയിൽ നിന്നുള്ള പണത്തിനും എണ്ണയ്ക്കും പകരമായി രണ്ട് വെനസ്വേലൻ ഏകാധിപതികൾക്ക് ക്യൂബ സുരക്ഷാ സേവനങ്ങൾ നൽകിയിരുന്നതായും ട്രംപ് ആരോപിച്ചു. ഇനി അത്തരം പ്രവർത്തനങ്ങൾ നടക്കില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയത്.
കഴിഞ്ഞ ആഴ്ച നടന്ന യുഎസ് ആക്രമണത്തിൽ വെനസ്വേലയിലെ ക്യൂബൻ സുരക്ഷാ ജീവനക്കാരിൽ ഭൂരിഭാഗവും കൊല്ലപ്പെട്ടു. വർഷങ്ങളായി വെനസ്വേലയെ ബന്ദികളാക്കിയിരുന്ന ഗുണ്ടകളിൽ നിന്നും പിടിച്ചുപറിക്കാരിലും നിന്നുമുള്ള സംരക്ഷണം ഇനി വെനസ്വേലയ്ക്ക് ആവശ്യമില്ല. വെനസ്വേലയെ സംരക്ഷിക്കാൻ യുഎസ് സൈന്യമുണ്ടെന്നും ട്രംപ് പറഞ്ഞു.

