യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏപ്രിലിൽ ചൈന സന്ദർശിക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് 2026 അവസാനത്തോടെ അമേരിക്ക സന്ദർശിക്കുമെന്നും എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രസിഡന്റ് ഷിയെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഷിയുമായി എപ്പോഴും മികച്ച ബന്ധമുണ്ടെന്നും ട്രംപ് പറഞ്ഞു. കോവിഡ് കാലഘട്ടത്തില്‍ യുഎസ്- ചെെന ബന്ധം വഷളായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു. വ്യാപാരം വർദ്ധിപ്പിച്ചുകൊണ്ട് ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ട്രംപ് പരാമര്‍ശിച്ചു. ചൈന കൂടുതൽ യുഎസ് കാർഷിക ഉല്പന്നങ്ങള്‍ വാങ്ങുന്നുണ്ട്. അത് യുഎസ് കര്‍ഷകരെയും കാര്‍ഷിക മേഖലയെയും സന്തോഷിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രംപ് വീണ്ടും അധികാരത്തിലെത്തിയതിനുശേഷം ചൈനയിലേക്കുള്ള ആദ്യ സന്ദർശനമാണിത്. യുഎസ് കാർഷിക കയറ്റുമതിക്ക് ചൈന ഇപ്പോഴും ഒരു പ്രധാന വിപണിയാണ്. ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന ഉല്പന്നങ്ങളാണ് സോയാബീന്‍.
ട്രംപ് ഏപ്രിലിൽ ചൈന സന്ദർശിക്കും

