Site iconSite icon Janayugom Online

രൂപയുടെ മൂല്യമടക്കം ഇടിഞ്ഞു, ഇന്ത്യൻ വിപണിയെ ശരിക്കും കുലുക്കി ട്രംപിന്റെ പുതിയ ഭീഷണി; നിഫ്റ്റിയും സെൻസെക്സും കൂപ്പുകുത്തി

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 50 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപനം ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവിന് കാരണമായി. ഈ മാസം 27 ന് തന്നെ തീരുവ പ്രഖ്യാപനം നടപ്പാക്കുമെന്ന ട്രംപിന്‍റെ ഉറച്ച നിലപാടിന് പിന്നാലെ നിഫ്റ്റിയും സെൻസെക്സും കൂപ്പുകുത്തി.

വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ നിഫ്റ്റിക്കും സെൻസെക്സിനും വലിയ തിരിച്ചടിയാണ് നേരിടുന്നത്. ബി എസ് ഇ സെൻസെക്സ് 470 പോയിന്റ് താഴ്ന്നു.

എൻ എസ് ഇ നിഫ്റ്റി 150 പോയിന്റ് നഷ്ടമാണ് രേഖപ്പെടുത്തിയത്. എഫ്എംസിജി, ബാങ്ക്, ഐടി, എണ്ണ, വാതക മേഖലകളിലെ ഓഹരികൾ ഉൾപ്പെടെ നിഫ്റ്റിയിലെ എല്ലാ സെക്ടറുകളും കാര്യമായ നഷ്ടം നേരിട്ടു. വിദേശ നിക്ഷേപകരുടെ തുടർച്ചയായ വിൽപ്പന സമ്മർദവും വിപണിയിലെ അനിശ്ചിതത്വവും ഇടിവിന്റെ ആക്കം കൂട്ടി.

 

 

Exit mobile version