Site iconSite icon Janayugom Online

ട്രംപിന്റെ ജനപ്രീതിയില്‍ വന്‍ ഇടിവ്

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജനപ്രീതി നിരക്ക് 36% കുറഞ്ഞു. രണ്ടാം തവണയും അധികാരത്തിലെത്തിയതിനു ശേഷമുള്ള ഏറ്റവും കുറവ് നിരക്കാണിത്. നവംബര്‍ മൂന്നിനും 25നും ഇടയിൽ നടത്തിയ സർവേ, ഡെമോക്രാറ്റുകൾ ഗണ്യമായ നേട്ടങ്ങൾ കൈവരിച്ച ഇടക്കാല തിരഞ്ഞെടുപ്പിന്റെയും രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സർക്കാർ അടച്ചുപൂട്ടലിന്റെയും വിനാശകരമായ ആഘാതത്തെ പ്രതിഫലിപ്പിക്കുന്നു. ട്രംപിനോടുള്ള വിയോജിപ്പ് 60% ആയി ഉയർന്നു. സ്വതന്ത്ര വോട്ടർമാർക്കിടയിലാണ് ഇടിവ് പ്രകടമായത്. അവരുടെ പിന്തുണ എട്ട് പോയിന്റ് കുറഞ്ഞ് വെറും 25% ആയി. ട്രംപിന്റെ രണ്ട് പ്രസിഡന്റ് കാലാവധികളിലും രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണിത്. പരമ്പരാഗത റിപ്പബ്ലിക്കൻ മണ്ഡലങ്ങളില്‍ പോലും ട്രംപിന് അനുകൂല സ്ഥിതിയല്ല. 

പാർട്ടി അംഗങ്ങൾക്കിടയിലെ അംഗീകാരം ഏഴ് പോയിന്റ് കുറഞ്ഞ് 84% ആയി. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയതായി മാറിയ ഫെഡറൽ ഗവൺമെന്റിന്റെ ദീർഘകാല അടച്ചുപൂട്ടൽ പൊതുജനങ്ങള്‍ക്കിടയില്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ക്ക് കാരണമായെന്നാണ് വിലയിരുത്തല്‍. ആരോഗ്യ സംരക്ഷണത്തിലെ അദ്ദേഹത്തിന്റെ അംഗീകാര റേറ്റിങ് കഷ്ടിച്ച് 30% മാത്രമാണ്. 

അതേസമയം ഫെഡറൽ ബജറ്റ് കൈകാര്യം ചെയ്യുന്നതിലും ഉക്രെയ്നിലെ ഇടപെടലിനും 31% പേര്‍ മാത്രമേ പിന്തുണച്ചിട്ടുള്ളു. കുറ്റകൃത്യങ്ങള്‍ കെെകാര്യം ചെയ്യുന്നതില്‍ മാത്രമാണ് അദ്ദേഹം ഏറ്റവും മികച്ച സ്കോർ നേടുന്നത്, 43%. യുഎസ് കോൺഗ്രസിന് 14% അംഗീകാര റേറ്റിങ്ങാണുള്ളത്. 80% പൗരന്മാരും കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ അതൃപ്തരാണ്. ഫെഡറൽ അടച്ചുപൂട്ടലിന്റെ ആഘാതം പ്പബ്ലിക്കൻമാർക്ക് വിനാശകരമായിരുന്നു, സെപ്റ്റംബറിൽ അവരുടെ അംഗീകാര റേറ്റിങ് 54% ൽ നിന്ന് നിലവിൽ വെറും 23% ആയി കുറഞ്ഞു. 

Exit mobile version