Site iconSite icon Janayugom Online

ട്രൂത്ത് സോഷ്യല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ലഭിക്കും

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ട്രൂത്ത് സോഷ്യല്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ട്രൂത്ത് സോഷ്യലിന് ഗൂഗിള്‍ അനുമതി നല്‍കി. സേവനം ഉടനടി ലഭ്യമാക്കുമെന്ന് ട്രംപ് മീഡിയ ആന്റ് ടെക്നോളജി ഗ്രൂപ്പ് അറിയിച്ചു.അമേരിക്കയില്‍ ആപ്പിള്‍ പ്ലേ സ്റ്റോറില്‍ ആപ്ലിക്കേഷന്‍ ലഭ്യമാക്കിയതിന് പിന്നാലെയാണ് ഗൂഗിളിലും സേവനം ലഭ്യമാകുന്നത്.

ഗൂഗിള്‍ പ്ലേസ്റ്റോറിലൂടെ കൂടുതല്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കളിലേക്ക് ട്രൂത്ത് സോഷ്യല്‍ എത്തിപ്പെടുമെന്നതിനാലാണ് ഗൂഗിളിനോട് നടപടികള്‍ വേഗത്തിലാക്കാന്‍ ട്രംപിന്റെ വക്താക്കള്‍ അഭ്യര്‍ത്ഥിച്ചത്.അമേരിക്കന്‍ സ്മാര്‍ട്ഫോണ്‍ മാര്‍ക്കറ്റിന്റെ 40 ശതമാനം ആന്‍ഡ്രോയിഡ് ഫോണുകളാണ്. 2021 ജനുവരി ആറിന് നടന്ന യുഎസ് കാപിറ്റോള്‍ കലാപവുമായി ബന്ധപ്പെട്ട് ട്വിറ്റര്‍, ഫേസ്ബുക്ക്,യുട്യൂബ് എന്നീ പ്ലാറ്റ്ഫോമുകളില്‍ നിന്ന് വിലക്കിയതിന് പിന്നാലെയാണ് ട്രംപ് സ്വന്തമായി ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചത്.

Eng­lish Summary:Truth Social is also avail­able on the Google Play Store
You may also like this video

Exit mobile version