ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തരാഖണ്ഡിലെ ചമ്പാവത്, ഒഡിഷയിലെ ബ്രജ് രാജ് നഗർ നിയമസഭ മണ്ഡലങ്ങളിലും ഇന്ന് വോട്ടെണ്ണൽ. ചമ്പാവതിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് ഉപതെരഞ്ഞെടുപ്പ് ഫലം നിർണായകമാണ്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പുഷ്കർ സിംഗ് ധാമിക്ക് വിജയിക്കണം. വികസനത്തിനാണ് ജനത്തിന്റെ വോട്ടെന്ന് പുഷ്കർ സിംഗ് ധാമി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
ചമ്പാവതിൽ നിന്ന് വിജയിച്ച കൈലാഷ് ഗെഹ്‌തോറി, ധാമിയ്ക്കായി എംഎല്‍എ സ്ഥാനം രാജി വച്ചിരുന്നു. കോൺഗ്രസ് നേതാവ് നിർമല ഗെഹ്‌തോറിയാണ് മുഖ്യ എതിരാളിയായി ഉള്ളത്. സമാജ്‌വാദി പാർട്ടിയിലെ മനോജ് കുമാർ ഭട്ട്, സ്വതന്ത്ര സ്ഥാനാർഥി ഹിമാഷു ഗഡ്കോട്ടി എന്നിവരും മത്സരിക്കുന്നുണ്ട്. ഒഡിഷയിലെ ബ്രജ് രാജ് നഗറിൽ, ബിജു ജനതാദൾ എംഎല്‍എ കിഷോർ മൊഹന്തിയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
English Summary:ttarakhand, counting of votes will take place in Champawat and Brajrajnagar assembly constituencies today
You may also like this video