Site iconSite icon Janayugom Online

മദ്യലഹരിയില്‍ ലക്ക്കെട്ട് യുവതിയുടെ വസ്ത്രത്തില്‍ പിടിച്ചുവലിച്ചതിനും, അസഭ്യം പറഞ്ഞതിനും ടിടിഇയ്ക്ക് സസ്പെന്‍ഷന്‍

മദ്യലഹരിയില്‍ റെയില്‍വേസ്റ്റേഷനില്‍ യുവതിയോട് മോശമായി പെരുമാറിയ ടിടിഇയ്ക്ക് സസ്പെന്‍റ്. ബംഗളൂരുവിലെ കെ ആർ പുര റെയിൽവേ സ്റ്റേഷനിലാണ് സംഭവം സ്റ്റേഷനില്‍ നിര്‍ത്തിയിട്ട വണ്ടിയില്‍ കയറിയ യുവതിയുടെ വസ്ത്രത്തില്‍ പിടിച്ച് വലിക്കുന്ന ടിടി അവരെ അസഭ്യവാക്കുകള്‍ പറയുന്ന വീഡിയോ പുറത്തു വന്നിരിക്കുന്നു. ഹൗറ — എസ്‍എംവിടി പ്രതിവാര എക്സ്പ്രസ് കൃഷ്ണരാജപുരം സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവമുണ്ടായത്. സംഭവം വിവാദമായതോടെയാണ് സസ്പെന്‍ഷന്‍.

സ്റ്റോപ്പില്ലാതെയും സ്റ്റേഷനിൽ വണ്ടി നിർത്തിയതോടെ യുവതി ട്രെയിനിൽ ഓടിക്കയറി. ഇതിനിടെ കൃഷ്ണരാജപുരം സ്റ്റേഷനിലെ ടിടിഇ സന്തോഷ് യുവതിയോട് ടിക്കറ്റ് കാണിക്കാനാവശ്യപ്പെട്ടു. ഈ ട്രെയിനിലേക്കുള്ള ടിക്കറ്റല്ലാത്തതിനാൽ വണ്ടിയിൽ കയറരുതെന്ന് സന്തോഷ് യുവതിയോട് പറഞ്ഞു. തന്‍റെ കയ്യിൽ ടിക്കറ്റുണ്ടല്ലോ എന്ന് യുവതി തിരിച്ച് ചോദിച്ചു. ഇതോടെയാണ് അസഭ്യവാക്കുകൾ പറഞ്ഞ് ടിടിഇ യുവതിയുടെ വസ്ത്രത്തിൽ പിടിച്ച് വലിച്ചത്. 

ഇതോടെ ആളുകൾ ചുറ്റും കൂടി. അപ്പോഴാണ് ടിടിഇ നല്ല മദ്യലഹരിയിലാണെന്ന് വ്യക്തമായത്. മാത്രമല്ല, ഹംസഫർ എക്സ്പ്രസിന്‍റെ ടിടിഇ അല്ല സന്തോഷെന്നും, സ്റ്റേഷനിലെ ടിക്കറ്റ് ചെക്കിംഗ് ചുമതലയായിരുന്നു സന്തോഷിനെന്നും വ്യക്തമായി. ഇതോടെ ബഹളമായി.ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിനും യാത്രക്കാരിയോട് മോശമായി പെരുമാറിയതിനും ടിടിഇ സന്തോഷിനെ റെയിൽവേ സസ്പെൻഡ് ചെയ്തിട്ടുണ്ട്. 

Eng­lish Summary:
TTE sus­pend­ed for grab­bing Lakkat­tu wom­an’s dress while intoxicated

You may also like this video:

Exit mobile version