Site icon Janayugom Online

സാമ്പത്തിക മേഖലയെ നിയന്ത്രിക്കുന്നത് തുഗ്ലക്കുകള്‍: ബിനോയ് വിശ്വം എംപി

രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ നിയന്ത്രിക്കുന്നത് തുഗ്ലക്കുകളാണെന്നതിന്റെ തെളിവാണ് 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചതിലൂടെ വ്യക്തമാകുന്നതെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവുമായ ബിനോയ് വിശ്വം. മോഡിയുടെ കീഴിലുള്ള സമ്പദ്‌വ്യവസ്ഥയുടെ ശക്തിയാണ് ഇത് കാണിക്കുന്നതെന്ന് അവർ വാദിച്ചേക്കാമെന്ന് അദ്ദേഹം പറഞ്ഞു. നോട്ട് അസാധുവാക്കലിന് ശേഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ഒരു ധവളപത്രം പുറത്തിറക്കാൻ അവർക്ക് ധൈര്യമുണ്ടോയെന്നും ബിനോയ് വിശ്വം ചോദിച്ചു.

eng­lish sum­ma­ry; Tugh­laqs con­trol the finan­cial sec­tor: Binoy Vish­wam MP
you may also like this video;

Exit mobile version