Site iconSite icon Janayugom Online

ട്യൂഷൻ അധ്യാപകനെ വിവാഹം ചെയ്തു, 10ാം ക്ലാസുകാരിയെ കാണാതായിട്ട് 40 ദിവസം; പരാതിയുമായി പിതാവ്

marriagemarriage

ബംഗളൂരുവില്‍ പത്താം ക്ലാസുകാരിയെ വിവാഹം ചെയ്ത ട്യൂഷൻ അധ്യാപകൻ പെൺകുട്ടിയുമായി ഒളിച്ചോടി. 25കാരനായ അഭിഷേക് ഗൗഡയെയും പെൺകുട്ടിയെയും കാണാതായിട്ട് 40 ലധികം ദിവസമായിയെന്ന് പെൺകുട്ടിയുടെ കുടുംബം പൊലീസിൽ അറിയിച്ചു. നവംബർ 23നാണ് 15 കാരിയായ പെൺകുട്ടിയെ കാണാതായത്. പെൺകുട്ടി വൈകിട്ട് ട്യൂഷനുപോയിരുന്നു എന്നാൽ രാത്രി വളരെ വൈകിയിട്ടും പെൺകുട്ടി തിരികെ വീട്ടിൽ എത്താഞ്ഞതോടെ പെൺകുട്ടിയുടെ അച്ഛൻ അഭിഷേകിന്റെ വീട്ടിലെത്തി. വീട്ടിൽ ആരും ഇല്ലായിരുന്നിട്ടും കതക് ചാരിയിട്ട നിലയിലായിരുന്നു. ഇതോടെ വീടിന്റെ അകത്ത് കടന്ന പെൺകുട്ടിയുടെ അച്ഛൻ ലിവിങ് റൂമിലെ മേശയിൽ ഒരു സ്മാർട്ട്ഫോണിരിക്കുന്നത് കണ്ടത്. 

ഈ ഫോൺ പരിശോധിച്ചപ്പോൾ പെൺകുട്ടിയും അഭിഷേകും തമ്മിലുള്ള വിവാഹത്തിൻ്റെ ചിത്രങ്ങൾ ഇയാൾ കണ്ടു.ഇതിന് പിന്നാലെ പെൺകുട്ടിയുടെ അച്ഛനാണ് പൊലീസിൽ പരാതി നൽകിയത്. പെൺകുട്ടിയുടെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇരുവർക്കും വേണ്ടി ലുക്ക് ഔട്ട് നോട്ടീസും പൊലീസ് ഇപ്പോൾ പുറപ്പെടുവിച്ചിട്ടുണ്ട്.അഭിഷേക് വിവാഹിതനാണെന്നും ഒരു കുട്ടിയുണ്ടെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഭാര്യയുമായുള്ള ദാമ്പത്യ ബന്ധം വഷളായതോടെയാണ് ഇയാൾ പെൺകുട്ടിയെ വിവാഹം ചെയ്തതെന്നാണ് വിവരം.

Exit mobile version