Site iconSite icon Janayugom Online

തുര്‍ക്കി ഭൂകമ്പം: അമ്മയോടൊപ്പം നാല് ദിവസം കെട്ടിട അവശിഷ്ടങ്ങള്‍ക്കുകീഴെ, പത്ത് ദിസം മാത്രം പ്രായമുള്ള കുഞ്ഞ് രക്ഷാപ്രവര്‍ത്തകരുടെ കൈകളിലെത്തി

kunjkunj

ലോകത്തെ നടുക്കിയ ഭൂചലനമുണ്ടായി 103 മണിക്കൂര്‍ പിന്നിടുമ്പോള്‍, പത്ത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് രക്ഷാപ്രവര്‍ത്തകര്‍.അമ്മയോടൊപ്പം നാല് ദിവസമാണ് കുഞ്ഞ് കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നത്. യാഗിസ് ഉലാസ് എന്ന് പേരുള്ള കുഞ്ഞാണ് നാല് ദിവസത്തെ ദുരിതത്തെ അതിജീവിച്ച് ജീവിത്തിലേക്ക് മടങ്ങിയെത്തിയത്. വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 

അതിനിടെ തുര്‍ക്കിയിലും സിറിയയിലുമായി ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 24000 കടന്നു. നിരവധി ആളുകള്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം ദുരന്തബാധിത പ്രദേശങ്ങളില്‍നിന്ന് രക്ഷ നേടിയവര്‍ ഭക്ഷണത്തിനും വസ്ത്രത്തിനുമായി ബുദ്ധിമുട്ടുകയാണ്. കഠിനമായ തണുപ്പ് നിലനില്‍ക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ അടിക്കടി തടസപ്പെടുന്നുവെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

Eng­lish Sum­ma­ry: Turkey Earth­quake: 10-month-old baby res­cued after four days under rub­ble with mother

You may also like this video 

Exit mobile version