Site icon Janayugom Online

തുർക്കി- സിറിയ ഭൂകമ്പം: മരണസംഖ്യ 21,000 കടന്നു

turkey

തുർക്കിയിലും സിറിയയിലും ഉണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 21,000 കടന്നു. തിങ്കളാഴ്ച പുലർച്ചെയാണ് 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തുർക്കിയിൽ 17,674 പേർ മരിച്ചതായി തുർക്കി അധികൃതർ അറിയിച്ചു. സിറിയയിൽ ഇതുവരെ 3,377 പേർ മരിച്ചു. 

നിരവധി പേർ ഇനിയും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതിനാൽ കണക്കുകൾ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഏജൻസികളും രക്ഷാപ്രവർത്തകരും മുന്നറിയിപ്പ് നൽകി. അതേസമയം രക്ഷാപ്രവർത്തനത്തിന് അതിശൈത്യം തടസ്സമാകുന്നുണ്ട്. കഹ്‌റാമൻമാരാസിലെ ദുരന്തമേഖലകളിൽ നിന്ന് 28,000ത്തിലധികം പൗരന്മാരെ ഒഴിപ്പിച്ചതായി തുർക്കി ദുരന്ത ഏജൻസി അറിയിച്ചു. ആദ്യ യുഎൻ സഹായ സംഘം തുർക്കിയിൽ നിന്ന് വിമതരുടെ നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറൻ സിറിയയിലെത്തി.

സിറിയയിലേക്കുള്ള യാത്രയിലാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസും പറഞ്ഞു. 

Eng­lish Sum­ma­ry: Turkey-Syr­ia earth­quake: death toll pass­es 21,000

You may also like this video

Exit mobile version